2019 · song 2
Manjaadikkuru Nalkaam
Credits
- Singer
-
Sreya Jayadeep
- Lyricist
- Lekha Ambujakshan
- Composer
- Ratheesh Kannan
Lyrics
മഞ്ചാടിക്കുരു നൽകാം പൊന്നൂഞ്ഞാലിൽ കേറാം
നീവരുമോ താഴെവരുമോ.. അമ്പിളിയമ്മാവാ..
നല്ല സമ്മാനം കൊണ്ടുത്തരാമോ താടിയുള്ളമ്മാവാ
വെള്ളത്താടിയുള്ളമ്മാവാ... (2)
ഇക്കാണും പെണ്ണിന്റെ കൈയ്യിലിരിക്കണ
ഓലപ്പമ്പരം വാങ്ങിത്തരാം...
കുൽപ്പാടിക്കുന്നിന്റെ തുഞ്ചത്തിരുന്നിട്ട്
കാക്കക്കുയിലിനെ കാട്ടിത്തരാം
അമ്മ വിളമ്പിയ ചോറുതരാം
അച്ഛന്റെ താരാട്ട് കേട്ടുറങ്ങാം....
കിങ്ങിണിമണ്ണിന്റെ മാറത്തിരുന്ന് മണ്ണപ്പം ചുട്ടുകളിക്കാം
നീ വരില്ലേ..എന്റെ കൂടെവരില്ലേ...
മഞ്ചാടിക്കുരു നൽകാം പൊന്നൂഞ്ഞാലിൽ കേറാം
നീവരുമോ താഴെവരുമോ.. അമ്പിളിയമ്മാവാ..
നല്ല സമ്മാനം കൊണ്ടുത്തരാമോ താടിയുള്ളമ്മാവാ
വെള്ളത്താടിയുള്ളമ്മാവാ...
അക്കരെയുള്ളൊരു മുത്തശ്ശിവന്നാൽ
നല്ല മുറുക്കാൻ വാങ്ങിത്തരാം ..
നാലുംകൂട്ടി മുറുക്കുമ്പോ തുപ്പാൻ
വെള്ളിക്കോളാമ്പി കൊണ്ടുത്തരാം
ആമ്പൽക്കുളത്തിൽ നീന്തിവരാം..
അമ്പലക്കാവിലെ കാഴ്ചകാണാം....
ആരും കാണാതെ അക്ഷരക്കൊത്തുകൾ
കോർത്തൊരു മാലതരാം .....
മഞ്ചാടിക്കുരു നൽകാം പൊന്നൂഞ്ഞാലിൽ കേറാം
നീവരുമോ താഴെവരുമോ.. അമ്പിളിയമ്മാവാ..
നല്ല സമ്മാനം കൊണ്ടുത്തരാമോ താടിയുള്ളമ്മാവാ
വെള്ളത്താടിയുള്ളമ്മാവാ... (2)
* Lyrics provided here are for public reference only. Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM
Published by the catalogue editor. Rights remain with the original creators.