2019 · song 5
Soorya Mugham Manassil
Credits
- Singer
- Chithra Arun
- Lyricist
- KV Sabarimani
- Composer
- Anil Kumar Choolur
Lyrics
സൂര്യമുഖം മനസ്സിൽ പലനാളായി ധ്യാനിച്ച
സ്വർണ്ണമുകിൽ പക്ഷി പാടി.. (2)
സ്വപ്‌നങ്ങൾ ധന്യമായ് മാറിയ നിമിഷം
സ്വയംപ്രഭ സുന്ദര നിമിഷം
ഇത് സ്വർഗ്ഗീയ സുന്ദര നിമിഷം...
സൂര്യമുഖം മനസ്സിൽ പലനാളായി ധ്യാനിച്ച
സ്വർണ്ണമുകിൽ പക്ഷി പാടി..
വെള്ളിനിലാവിന് സ്വപ്‌നങ്ങൾ നെയ്യാൻ
വിണ്ണൊരുക്കി മധുമാസം (2)
രത്‌നങ്ങളാകും താരങ്ങൾ ചാർത്താൻ
ചൈത്രമേകി പൊൻചിമിഴ് ..(2)
സൂര്യമുഖം മനസ്സിൽ പലനാളായി ധ്യാനിച്ച
സ്വർണ്ണമുകിൽ പക്ഷി പാടി..
മൗനമന്ദാകിനി തീരങ്ങൾ പൂക്കും
ചാരുതയേകി ഋതുഭാവം (2)
ഓരോ നിനവിനും മായികവർണ്ണം
ചാർത്തിയെത്തും പൊന്നുഷസ്സ് (2)
സൂര്യമുഖം മനസ്സിൽ പലനാളായി ധ്യാനിച്ച
സ്വർണ്ണമുകിൽ പക്ഷി പാടി..(2)
സ്വപ്‌നങ്ങൾ ധന്യമായ് മാറിയ നിമിഷം
സ്വയംപ്രഭ സുന്ദര നിമിഷം
ഇത് സ്വർഗ്ഗീയ സുന്ദര നിമിഷം...
സൂര്യമുഖം മനസ്സിൽ പലനാളായി ധ്യാനിച്ച
സ്വർണ്ണമുകിൽ പക്ഷി പാടി..
* Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM
Published by the catalogue editor. Rights remain with the original creators.