2019 · song 2

Chendakal Kaavil Muzhangi

Credits

Singer
Chithra Arun
Lyricist
KV Sabarimani
Composer
Anil Kumar Choolur

Lyrics

ചെണ്ടകൾ കാവിൽ മുഴങ്ങി.. മൂവന്തിയിൽ തീവെട്ടിയിരുളിന്റെ പടുതകൾ കീറവേ.. (2) ചിഞ്ചിലം ചിരിയോടെ കാതിൽ ഇലത്താളം കൊഞ്ചുമ്പോൾ തുള്ളിവന്നെത്തുന്നു തെയ്യം.. മേളക്കൊഴുപ്പാർത്തു പെരുകി കതിനകൾ ദൂരെയായ് വർണ്ണങ്ങൾ വാരി വിതറവേ... താരകൾക്കല്ലോ ഈ മൺചിരാതേകുന്നു പൊന്നു പൂത്തുലയുന്ന തൂവെളിച്ചം... തലമുറകൾ കൈമാറി എത്തിയതാണെന്നിൽ തുള്ളി ഉറഞ്ഞാടും ഈ നിയോഗം.. ദേവിതൻ ഹിതമാണിതെന്നും നീ കാക്കണം അന്ത്യം വരെയുമെന്നു ചൊല്ലിയച്ഛൻ.. നെടുവീർപ്പടക്കുമ്പോൾ മുന്നിൽ തെളിഞ്ഞുവോ വിധി നീട്ടും ദാരിദ്ര്യ ദുഃഖഭാരം... എരിയും വിശപ്പിന്റെ ചൂള തണുക്കുവാൻ നെടുവീർപ്പ് കൊണ്ടെൻ കിനാവുകൾ മൂടി ഞാൻ.. ചെങ്കനലാഴിയിൽ പൊള്ളി നടന്നാലും എള്ളോളമില്ല തെളിച്ചമെൻ മുന്നിൽ... ഉള്ളിൽ ഉറങ്ങും ഉപാസനാമൂർത്തിയെ ഉലകാകെ തിരയുവാൻ തിരിവെട്ടമേന്തുമോ... മഞ്ഞൾ പ്രസാദവും മറയ്ക്കാത്ത മുറിവുമായ് വിധിയോർത്തു കേഴും വെളിച്ചപ്പാടാണു ഞാൻ....          * Lyrics provided here are for public referance only. Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM

Published by the catalogue editor. Rights remain with the original creators.