2019 · song 1
Puthiya Vazhi
Credits
- Singer
-
Najim Arshad
Arunvijay
- Lyricist
- BK Harinarayanan
- Composer
- Arunvijay
Lyrics
പുതിയ വഴിയിലിനി യാത്രയാണു ജീവിതങ്ങളിതിലെ..
പങ്കു ചേർന്നു ചിരികണ്ണുനീരുമുണ്ണും.. പാവം കൂട്ടുകാരെ...
ഉണരുമിവിടെ പുതിയ പുലരി..
വിരിയുമിവിടെ മധുരഗാനം...
പുതിയ വഴിയിലിനി യാത്രയാണു ജീവിതങ്ങളിതിലെ..
രാവു പകലോ... മായുമകലെ...
തെന്നിയൊഴുകീ കാറ്റിലൂടെയീ
തുടരുമീ ചുവടുകൾ നമ്മളൊന്നായ്
തുടരുമീ ചുവടുകൾ നമ്മളൊന്നായ് ...
പുതിയ വഴിയിലിനി യാത്രയാണു ജീവിതങ്ങളിതിലെ..
വീണുടയുമോ പാതിവഴിയേ ..
സ്വപ്നശിലകൾ നെയ്ത ചിരിയിൽ...
വരികയോ തിരികെയായ് പോയകാലം
ഉം ...വരികയോ തിരികെയായ് പോയകാലം
പുതിയ വഴിയിലിനി യാത്രയാണു ജീവിതങ്ങളിതിലെ..
പങ്കു ചേർന്നു ചിരികണ്ണുനീരുമുണ്ണും.. പാവം കൂട്ടുകാരെ...
ആ....ആ ..
* Lyrics provided here are for public reference only. Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM
Published by the catalogue editor. Rights remain with the original creators.