1969 · song 5

Penninte Manassil

Credits

Singer
P Jayachandran
Lyricist
Vayalar
Composer
G Devarajan

Lyrics

പെണ്ണിന്റെ മനസ്സിൽ പതിനേഴാം വയസ്സിൽ എന്നുമുത്സവമേളം ഉടുക്കു മദ്ദളമിലത്താളം ഉരുട്ടു ചെണ്ടമേളം -എപ്പോഴും ഉരുട്ടു ചെണ്ടമേളം (പെണ്ണിന്റെ..) കൊടിയേറ്റ് ആറാട്ട് കൂടെക്കൂടെ വെടിക്കെട്ട് പള്ളിയുണർത്ത് പറയ്ക്കെഴുന്നള്ളത്ത് വില്ലടിച്ചാൻ പാട്ട് - അങ്ങനെ (പെണ്ണിന്റെ..) ഉത്സവത്തിരക്കിൽ കണ്ടുമുട്ടിയാൽ ഒളികണ്ണു കൊണ്ടുള്ള കത്തിയേറ് - അത് കരളിൽ തറയ്ക്കുന്ന ചെറുപ്പക്കാർ പിന്നെ അവളുടെ പടിക്കൽ പാറാവ് തിരനോട്ടം മുടിയാട്ടം തിത്തൈ തിത്തൈ തേരോട്ടം കത്ത്കൊടുപ്പ് കത്തുകാത്തിരിപ്പ് സ്വപ്നം കണ്ടു നടപ്പ് - അങ്ങനെ (പെണ്ണിന്റെ..)

Published by the catalogue editor. Rights remain with the original creators.