2019 · song 3
Pathivayi
Credits
- Singer
-
Vineeth Sreenivasan
- Lyricist
-
Rajeev Alunkal
- Composer
- Nandhagopan Aromal Chekavar
Lyrics
പതിവായി നാമൊന്നു ചേരാം
പലതും നെഞ്ചോടു ചേർക്കാം...
നേടാം സ്വപനങ്ങൾ പോലെ വീണ്ടും..
എല്ലാം ഒന്നായ് ഒന്നായ്... (2)
നാളിത്ര വൈകീട്ടും നാമെത്ര മാറീട്ടും വന്നു
നമ്മൾ അറിവെന്ന നല്ല നിധി തേടി..
മായാത്ത വർണ്ണങ്ങൾ കാണുന്നു നാമെങ്ങും..
ഏതോ പൂവിൽ അലിവോടെ പൂക്കുമിതൾ പോലെ
ഈ മധുരം നുകരാൻ..എന്നുള്ളിനുള്ളിലൊരു മോഹം..
ബാല്യം ഇനിയും വന്നുചേരാൻ മോഹം..
പതിവായി നാമൊന്നു ചേരാം
പലതും നെഞ്ചോടു ചേർക്കാം...
നേടാം സ്വപനങ്ങൾ പോലെ വീണ്ടും..
എല്ലാം ഒന്നായ് ഒന്നായ്...
മഴയെത്ര വന്നിട്ടും വിഴിയെത്ര മാറീട്ടും
വീണ്ടും ഇതിലെ ഈ നമ്മൾ വന്നു.. പ്രിയമോടെ
കൈകോർത്തിരിക്കാനും കണ്ണീർ തുടക്കനും
നമ്മൾ തുണയായ് തണലായി വന്നു നിറയാനും
ഈ.. കളിയും ചിരിയും....
എന്നെന്നുമുള്ളിൽ നിറയേണം എന്നും
സ്വന്തം എല്ലാരുമെന്നു തോന്നേണം..
സ്വർഗ്ഗം പോലെ ഉള്ളു താനേ നിറയേണം...
പതിവായി നാമൊന്നു ചേരാം
പലതും നെഞ്ചോടു ചേർക്കാം...
നേടാം സ്വപനങ്ങൾ പോലെ വീണ്ടും..
എല്ലാം ഒന്നായ് ഒന്നായ്...
* Lyrics provided here are for public reference only. Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM
Published by the catalogue editor. Rights remain with the original creators.