1969 · song 4

Oru Pootharumo

Credits

Singer
P Susheela
Lyricist
Vayalar
Composer
G Devarajan

Lyrics

ഒരു പൂ -  ഒരു പൂ ഒരു പൂ -  തരുമോ - തരുമോ ഉദ്യാനപാലകരെ ഹൊയ്‌ ഒരു പൂ തരുമോ വാര്‍മുടിയില്‍ ചൂടാനല്ല  വര്‍ണ്ണപ്പുടവയിലണിയാനല്ല അഭിലാഷത്തിന്‍ പൂപ്പാലികയില്‍  അതിഥി പൂജയ്ക്കല്ലോ  (ഒരു പൂ... ) തെങ്ങിളം ചൊട്ടകള്‍ നെറുകയില്‍ കുത്തി ചിങ്ങനിലാവൊരു നിറപറയൊരുക്കി സ്വപ്നങ്ങളാം അരയന്നങ്ങള്‍ നീന്തും സ്വാഗതഗാനതരംഗിണിയൊഴുകി  (ഒരു പൂ... ) സ്വീകരണപ്പന്തലിനുള്ളില്‍ സ്വര്‍ണ്ണവിളക്കിന്‍ തിരിയുടെ മുമ്പില്‍ അതിഥിയിരിക്കും സിംഹാസനമിതില്‍ അലങ്കരിക്കാനല്ലോ  (ഒരു പൂ... )

Published by the catalogue editor. Rights remain with the original creators.