2019 · song 1

Aambal Kaavil

Credits

Singer
Vishnu Sunil
Lyricist
Rajeev Alunkal
Composer
Nandhagopan Aromal Chekavar

Lyrics

ആമ്പൽക്കാവിൽ കാറ്റോടൊപ്പം കൂകിപ്പായും കുയിലേ... നിന്നെ തേടി കൂട്ടും കൂടി ചുമ്മാ പാടാൻ കൊതിയായ്.. തുമ്പികൾ മേയും കുന്നിനു കീഴേ .. കിങ്ങിണിയായ് കൊഞ്ചുമോ... അമ്പലമേട്ടിൽ ആൽമരച്ചോട്ടിൽ എൻ വിളി കാതോർക്കുമോ.. ആ.. തണലിൽ...ഏയ് ...ആ.. തണലിൽ കണ്ടുമുട്ടി നാം ആദ്യമായ്.. ഈ.. പടവിൽ കാത്തുനിന്നു നീ മൂകമായ് .. പൂമഴ തൂകും ഈ വഴിയോരം അന്നൊരു മൂവന്തിയിൽ... നാമിരുപേരും ചേമ്പിലച്ചൂടി പോയതും നീ ഓർത്തുവോ.. ആമ്പൽക്കാവിൽ കാറ്റോടൊപ്പം കൂകിപ്പായും കുയിലേ... നിന്നെ തേടി കൂട്ടും കൂടി ചുമ്മാ പാടാൻ കൊതിയായ്.. * Lyrics provided here are for public reference only. Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM

Published by the catalogue editor. Rights remain with the original creators.