1969 · song 3

Mizhi Meen Pole

Credits

Singer
P Susheela
Lyricist
Vayalar
Composer
G Devarajan

Lyrics

മിഴി മീൻ പോലെ മൊഴി തേൻ പോലെ മുഖം ചന്ദ്രബിംബം പോലെ കാമുകൻ പ്രിയകാമുകൻ - അവൻ കാമദേവനെപ്പോലെ  മനസ്സൊരുദ്യാനം - അതില്‍  മലര്‍ക്കുയിലായ് ഞാന്‍ പറക്കും രോമവൃതമാം മാറില്‍ - ഒരു  പ്രേമലതികയായ് പടരും  രോമാവൃതമാം മാറില്‍ - ഒരു പ്രേമലതികയായ് പടരും - ഞാന്‍ പടരും മിഴി മീൻ പോലെ മൊഴി തേൻ പോലെ മുഖം ചന്ദ്രബിംബം പോലെ കാമുകൻ പ്രിയകാമുകൻ - അവൻ കാമദേവനെപ്പോലെ  നിറഞ്ഞ താരുണ്യം - അതില്‍  നിറമധുവായ് ഞാന്‍ പതയും ആരാധികയായ് അരികില്‍ അനുരാഗവിവശയായ് നില്‍ക്കും ആരാധികയായ് അരികില്‍ അനുരാഗവിവശയായ് നില്‍ക്കും - ഞാന്‍ നില്‍ക്കും മിഴി മീൻ പോലെ മൊഴി തേൻ പോലെ മുഖം ചന്ദ്രബിംബം പോലെ കാമുകൻ പ്രിയകാമുകൻ - അവൻ കാമദേവനെപ്പോലെ

Published by the catalogue editor. Rights remain with the original creators.