1969 · song 2

Madhuchandrikayude

Credits

Singer
P Jayachandran
Lyricist
Vayalar
Composer
G Devarajan

Lyrics

മധുചന്ദ്രികയുടെ ഛായത്തളികയില്‍ മഴവില്‍ പൂമ്പൊടി ചാലിച്ചു മനസ്വിനീ - നിന്‍ മായാരൂപം മനസ്സില്‍ ഞാന്‍ വരച്ചു (മധു...) കാണാത്ത സ്വപ്നങ്ങളിലെ   കവിതകളാല്‍ കണ്ണെഴുതിച്ചു നിദ്രയിലെ - നീലിമയാല്‍ ഞാന്‍  നിന്‍ കൂന്തല്‍ കറുപ്പിച്ചു ഞാന്‍ നിന്നെ സ്നേഹിക്കുന്നു - പ്രേമിക്കുന്നു (മധു...) ആറാത്ത രോമാഞ്ചത്താല്‍  അധരങ്ങളില്‍ മുത്തണിയിച്ചു ലജ്ജയിലെ സിന്ദൂരത്താല്‍  നെറ്റിക്കുറി ചാര്‍ത്തിച്ചു ഞാന്‍ നിന്നെ സ്നേഹിക്കുന്നു - പ്രേമിക്കുന്നു (മധു...)

Published by the catalogue editor. Rights remain with the original creators.