2019 · song 7
Puthumazhayil
Credits
- Singer
-
Vani Jairam
Sunil Kumar P K
- Lyricist
- Sudhi
- Composer
- Sudhi
Lyrics
പുതുമഴയിൽ.. പുലരഴകിൽ
പുഴയൊരു നവവധുവായ്.. (2)
പൂന്തേനുതിരും നിന്നുടലഴകിൽ
ഉഷരസമലിയുമ്പോൾ ..
ശലഭം ഞാൻ സുഖലഹരിയിലലിയും
മതിയും രവിയും കൊതിയണിയും...
പുതുമഴയിൽ.. പുലരഴകിൽ
പുഴയൊരു നവവധുവായ്..
പൂന്തേനുതിരും നിന്നുടലഴകിൽ
ഉഷരസമലിയുമ്പോൾ ..
ശലഭം ഞാൻ സുഖലഹരിയിലലിയും
മതിയും രവിയും കൊതിയണിയും...
പുതുമഴയിൽ.. പുലരഴകിൽ
പുഴയൊരു നവവധുവായ്..
നിൻ ചിരിമണികളിലുതിരും പവിഴം
പകരും പരിലസ മധുരം മധുരതരം
പ്രണയസുഹാസിത മധുകര ഭാവം
നുകരും രസിതം പ്രതിനവ ജാലം
ചേതോഹരി നീ...
സ നി ത പ... നി ധ പ ഗ
ധ പ ഗ സ നി.. ധ നി സ
ചേതോഹരി നീ.. അണയുമ്പോൾ
എന്നിൽ നിറയും.. അനുരാഗം
അലകടലായൊരു പ്രളയം തീർക്കും
അലകടലായൊരു പ്രളയം തീർക്കും
പുതുമഴയിൽ.. പുലരഴകിൽ
പുഴയൊരു നവവധുവായ്..
നീലാകാശ പൊയ്കയിൽ നീന്തും
പുണരും നീരദ മിഥുന മയൂഖങ്ങൾ
മന്ഥാക്ഷങ്ങളിലൊളിയും പ്രണയം
പകരും രാഗം പരിമൃദു രാസം
അനുഭൂതികളിൽ ..
സ നി ത പ... നി ധ പ ഗ
ധ പ ഗ സ നി.. ധ നി സ
അനുഭൂതികളിൽ ..ഋതുമതിയായ്
കുളിരിൽ മുങ്ങും അകതാരം
നിറയും പ്രണയപയോധിയിലലിയും
നിറയും പ്രണയപയോധിയിലലിയും
(പുതുമഴയിൽ.. പുലരഴകിൽ )
NB : Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM
Published by the catalogue editor. Rights remain with the original creators.