Love Action Drama poster

2019 · song 1

Aalolam

Credits

Singer
KS Harishankar Gowri Lakshmi
Lyricist
Santhosh Varma
Composer
Shaan Rahman

Lyrics

തിരി തിരി നറുതിരി  തിരിയുടെ കതിരൊളിയോമൽ ചേലോടെ..  മിഴിയിണചിമ്മി തൊഴുതുണരാനിന്നെന്താണെന്താവോ..  ചിരി ചിരി ചെറുചിരി  ചിരിയുടെ കുളിരൊളിയിന്നീ മുറ്റത്തെ..  മൺചിരാതിന്റെ ചുണ്ടിലേറുന്നതാരെ കണ്ടാവോ..  ആലോലം ചാഞ്ചാടും നാണത്തിൽ ചേരുന്നേ  ആരോ.. പൊൻതിങ്കളോ  പൂന്തെന്നൽ വന്നാലും വാടാതെ നിന്നാടും  താരാജാലങ്ങളോ..  ഉയിരിൽ നിറയും അരിയകിനാവുകളെ ചിറകിൽ ഉയരാൻ കൊതിയായ്  മധുരം പകരും ഒരുപിടി നിമിഷവുമായ്  ഇതുവഴി പോരുവതാരാണോ...   തിരി തിരി നറുതിരി  തിരിയുടെ കതിരൊളിയോമൽ ചേലോടെ..  മിഴിയിണചിമ്മി തൊഴുതുണരാനിന്നെന്താണെന്താവോ..  ചിരി ചിരി ചെറുചിരി  ചിരിയുടെ കുളിരൊളിയിന്നീ മുറ്റത്തെ..  മൺചിരാതിന്റെ ചുണ്ടിലേറുന്നതാരെ കണ്ടാവോ..  ഈ തെരുവിന്നോരങ്ങളിൽ... നീയെഴുതിടും കോലമോ...  ഈ തെരുവിന്നോരത്തു നീളേ   നീയെഴുതിടും കോലമോ  പറയൂ ഇളവിൻ നിലവേ..  നീ കളഭമാടുന്ന നേരം ആ പരിമളം മന്ദമെൻ  ഹൃദയം തഴുകി അഴകേ..  സമയമേ നീയൊഴുകി നീങ്ങാൻ  ഇവിടെ മതിവരെ നിന്നുതരൂ..  നിറയുക സിരകളിലനുപമ ലഹരികളേ.. പകളിലേറെ അഴകുമായി  വരുമൊരതിശയരാവുതരും..  സുഖമിതുമറയരുതിനിയൊരു പിറവിവരെ..  കാതിന്നോരമാരോ പാടി... തിരി തിരി നറുതിരി  തിരിയുടെ കതിരൊളിയോമൽ ചേലോടെ..  മിഴിയിണചിമ്മി തൊഴുതുണരാനിന്നെന്താണെന്താവോ..  ചിരി ചിരി ചെറുചിരി  ചിരിയുടെ കുളിരൊളിയിന്നീ മുറ്റത്തെ..  മൺചിരാതിന്റെ ചുണ്ടിലേറുന്നതാരെ കണ്ടാവോ..  ആലോലം ചാഞ്ചാടും നാണത്തിൽ ചേരുന്നേ  ആരോ പൊൻതിങ്കളോ  പൂന്തെന്നൽ വന്നാലും വാടാതെ നിന്നാടും  താരാജാലങ്ങളോ..  ഉയിരിൽ നിറയും അരിയകിനാവുകളേ ചിറകിൽ ഉയരാൻ കൊതിയായ്  മധുരം പകരും ഒരുപിടി നിമിഷവുമായ്  ഇതുവഴി പോരുവതാരാണോ.. ആരോ.. ആരോ..           തിരി തിരി നറുതിരി  തിരിയുടെ കതിരൊളിയോമൽ ചേലോടെ..  മിഴിയിണചിമ്മി തൊഴുതുണരാനിന്നെന്താണെന്താവോ..  ചിരി ചിരി ചെറുചിരി  ചിരിയുടെ കുളിരൊളിയിന്നീ മുറ്റത്തെ....

Published by the catalogue editor. Rights remain with the original creators.