2019 · song 3
Ezhuthaa Kadha
Credits
- Singer
-
Sushin Shyam
- Lyricist
- Vinayak Sasikumar
- Composer
-
Sushin Shyam
Lyrics
എഴുതാക്കഥപോൽ ഇതു ജീവിതം..
വെറുതെയലിയാം അതിലിനിയാഴമായ്
ആർദ്രമായ് നിനയാതൊരു നാൾ ..
അത് താരിടും.. പതിയെ പതിയെ..
അത് തേൻ തരും..
പറയാതുതിരും നനുമാരിയായ്
വരളും വഴികൾ താലോലിടും
ചിറകാർന്നുയരേ തെളിവാനിനെ
കൈതൊടാൻ പാറിടും
മായാസാഗരം താണ്ടിടും
നിലവിൻ കണമായ് അത് രാവിലും
നിറമായ് മണമായ് കിനാവിലും..
മായാവിരലാൽ മണിവീണയായ് മാനസം മീട്ടിടും
ഓർമ്മത്താളുകൾ ഏകിടും...
* Lyrics provided here are for public reference only...Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM.
Published by the catalogue editor. Rights remain with the original creators.