2019 · song 2

Kaathoram Thaarattu

Credits

Singer
Prasanth Kozhikode
Lyricist
Suresh Ramanthali Nikesh Chembilode
Composer
Kaithapram Viswanath Harimurali

Lyrics

കാതോരം താരാട്ട് കേട്ടുകേട്ടെന്റെ   കണ്ണേ കണ്ണായെൻ കരളിലുറങ്ങ്... കാണാത്ത കാഴ്ചകൾ കനവിൽ കണ്ട്   ചിരിതൂകി കണ്മണി ഉറങ്ങ്... കള്ളചിരിയോടെ കണ്മണി ഉറങ്ങ് കാതോരം താരാട്ട് കേട്ടുകേട്ടെന്റെ   കണ്ണേ കണ്ണായെൻ കരളിലുറങ്ങ്... മൺവീട് വെച്ച് കളിക്കും മണ്ണോടത് തേച്ചുവയ്ക്കും ബാല്യങ്ങൾ കൊണ്ടുകൊടുത്തു തുടിച്ചു കളിച്ചൊരു കാലം നെഞ്ചോരം മൂളിയെത്തും... പോരിന്റെ കൂടുലച്ചും .. കുഞ്ഞിക്കുറുമ്പു മാറ്റാൻ അമ്മയെത്തും കൂട്ടായ് ഒരു പൂങ്കിനാവിൻ തണലുണ്ടേ അതിൻ ചോട്ടിലായ് കളിവീടുണ്ടെ ഉള്ളറിഞ്ഞ് പാടാൻ ഓണപ്പാട്ടുണ്ടേ... ഓണപ്പാട്ടുണ്ടേ... മൺവീട് വെച്ച് കളിക്കും മണ്ണോടത് തേച്ചുവയ്ക്കും ബാല്യങ്ങൾ കൊണ്ടുകൊടുത്തു തുടിച്ചു കളിച്ചൊരു കാലം തമ്മിലടി തുടരും പ്രായം .... മിഴിയോരം നനയും നേരം... തീരത്തായലയും കാറ്റിൻ തെങ്ങോലക്കൈകളുലഞ്ഞു...   മാഞ്ഞുപോയി നെഞ്ചിലെ പൊൻതിങ്കൾ നാളമെങ്ങോ   തേങ്ങലായ് വാനിലെ താരവും മറഞ്ഞുപോയ്   കുഞ്ഞിക്കസ്സവണിഞ്ഞ് വന്നെത്തി വേനൽ   വിങ്ങും മനസ്സിനൊരു കൂട്ടായ് ചാരെ മുന്നിലെന്നിൽ പതിയും രൂപം ഏകനായ് പാറും കിളിയും   ദൂരെ മറയുന്നേരം... ദൂരെ മറയുന്നേരം... മൺവീട് വെച്ച് കളിക്കും മണ്ണോടത് തേച്ചുവയ്ക്കും ബാല്യങ്ങൾ കൊണ്ടുകൊടുത്തു തുടിച്ചു കളിച്ചൊരു കാലം പൊന്നോളപ്പുഴതൻ ഓള കളിയും പാൽച്ചിരിയും നോവും.. കരയിൽ കളികണ്ടു രസിക്കും കായൽക്കിളി പിടയുംന്നേരം ഉള്ളിലെ ഉള്ളിലായ് ആയിരം ഭാവമായ് .. സ്നേഹമായ് പോരു നീ തെന്നലേ വസന്തമായ്.. തമ്മിൽ പടയടിച്ച് തുള്ളുന്നീ മണ്ണിൽ ചെല്ലച്ചെറുസ്‌നേഹമില്ലില്ല തമ്മിൽ.. ദൂരെ നിൽക്കും കാറ്റിൽ നിന്നും താളത്തിൽ ആരോ പാടും.. പാട്ടായ് തുടിതാളമായ് ...പാട്ടായ് തുടിതാളമായ് ... * Lyrics provided here are for public reference only. Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM

Published by the catalogue editor. Rights remain with the original creators.