Kodathi Samaksham Balan Vakeel poster

2019 · song 2

Onnum Mindaathe

Credits

Singer
Shashaa Tirupati
Lyricist
BK Harinarayanan
Composer
Gopi Sundar

Lyrics

നാനാനാനാ.. ഉം... നാനാനാനാ.. ഒന്നും മിണ്ടാതെ കണ്ണിൽ കണ്ണേകി... കാലം കൈതന്നു മായുന്നുവോ.. വിങ്ങൽ തീരാതെ പെയ്യാനാകാതെ എന്തോ വല്ലാതെ നീറുന്നുവോ... ഇരുളിൻ മരുവൊന്നിൽ മുറിയും മൊഴിയോടെ തുണതൻ ചിറകെല്ലാം വിഹഗമായിനി ... തമസ്സിന്റെ മണിത്താഴിട്ട മനസ്സാകെയിതാ വരയ്ക്കുന്നു ജലഛായത്തിലുഷസ്സേ നിന്നെ ഞാൻ.. തമസ്സിന്റെ മണിത്താഴിട്ട മനസ്സാകെയിതാ വരയ്ക്കുന്നു ജലഛായത്തിലുഷസ്സേ നിന്നെ ഞാൻ..    ഒന്നും മിണ്ടാതെ കണ്ണിൽ കണ്ണേകി... കാലം കൈതന്നു മായുന്നുവോ.. വേനൽ ചുരമേറി അലയും വഴിയേ നിൻ തൂവൽ തണലാകാൻ ഹൃദയം പിടയുന്നേ.. ചെറു ചുടുകനലായ് ഉരുകിടുമകമേ.. ഇതുവരെയറിയാ ഒരു തരിവിരഹം   നീയൊരാളുയിരിൽ.. മിന്നുന്നു മെല്ലെ.. ഒന്നും മിണ്ടാതെ കണ്ണിൽ കണ്ണേകി... കാലം കൈതന്നു മായുന്നുവോ.. വിങ്ങൽ തീരാതെ പെയ്യാനാകാതെ എന്തോ വല്ലാതെ നീറുന്നുവോ... ഹോ.. ഈയൽ ശലഭംപോൽ തനിയെ പിടയാതെ തീയിൽ പൊലിയാതെ ഉയരൂ ഉയരെ നീ പ്രിയമൊരു കനവാം പരിചിത നിനവോ.. തെരുതെരെ വിരിയേ കരളിലെ വനിയിൽ നീയൊരാളിനിയെൻ കണ്ണാളം പോലെ... ഒന്നും മിണ്ടാതെ കണ്ണിൽ കണ്ണേകി... കാലം കൈതന്നു മായുന്നുവോ.. വിങ്ങൽ തീരാതെ പെയ്യാനാകാതെ എന്തോ വല്ലാതെ നീറുന്നുവോ... ഇരുളിൻ മരുവൊന്നിൽ മുറിയും മൊഴിയോടെ തുണതൻ ചിറകെല്ലാം വിഹഗമായിനി ... തമസ്സിന്റെ മണിത്താഴിട്ട മനസ്സാകെയിതാ വരയ്ക്കുന്നു ജലഛായത്തിലുഷസ്സേ നിന്നെ ഞാൻ.. തമസ്സിന്റെ മണിത്താഴിട്ട മനസ്സാകെയിതാ വരയ്ക്കുന്നു ജലഛായത്തിലുഷസ്സേ നിന്നെ ഞാൻ.. ഉം...ഉം ... * Lyrics provided here are for public reference only. Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM

Published by the catalogue editor. Rights remain with the original creators.