Aaryankavu Kollasangam poster

1969 · song 1

Alayuvathenthinu

Credits

Singer
CO Anto
Lyricist
Kedamangalam Sadanandan
Composer
BA Chidambaranath

Lyrics

അലയുവതെന്തിനു വെറുതേ വിലയില്ലാത്തവന്‍ ഇനിമേല്‍ അപമാനിതനായ് കഴിയുന്നതിലും അപമാനിതനായ് കഴിയുന്നതിലും ബഹുമതിയല്ലേ മരണം - മരണം വേദന തിന്നണം ഈവിധമെന്നോ പ്രാണന്‍ വെടിയും നേരം മുറിവേല്‍ക്കുമ്പോള്‍ കരളില്‍ വേദന കുറയാനിടയുണ്ടെന്നോ അലയുവതെന്തിനു വെറുതേ വിലയില്ലാത്തവന്‍ ഇനിമേല്‍ കടലല നിന്നെ മാടിവിളിപ്പൂ മടിയില്‍ ചേര്‍ത്തു തലോടാന്‍ അലറിപ്പൊങ്ങിടും തിരമാലകളില്‍ മലയും പൊടിയുമല്ലോ അലയുവതെന്തിനു വെറുതേ വിലയില്ലാത്തവന്‍ ഇനിമേല്‍ മാനവജന്മം....മഹനീയം - അത് പാഴാക്കരുതേ സഹജാ... അടിപതറാതെ സമരം ചെയ്യുക വിജയം നേടുക മനുജാ വിജയം നേടുക മനുജാ മനുജാ...

Published by the catalogue editor. Rights remain with the original creators.