2019 · song 3

Panchari Melam

Credits

Singer
Vineeth Sreenivasan
Lyricist
BK Harinarayanan
Composer
Vishnu Mohan Sithara

Lyrics

പഞ്ചാരിമേളം നെഞ്ചോരമാകെ ഒന്നായ് സഞ്ചാരം അളവില്ലാതാവേശം .. ചങ്കോട് ചേരും ചങ്ങാതി നീയും ഞാനും ആവോളം മഴവില്ലിൻ വാനോളം .. അതിരില്ലാതെ ചെന്നീടാം ..    പ്രായത്തിൻ തിര ...നാമോരോ തിര പകച്ചിടാതെനിയീ പോകാമേ  വരൂ... വാടാതെ വീഴാതെ തോളിൽ തോളും ചേരാം കാണാത്തൊരു ലോകം കാണാം... പൂമ്പാറ്റകളായ് നമ്മളങ്ങുമിങ്ങും പോകാമേ ..പോരൂ പഞ്ചാരിമേളം നെഞ്ചോരമാകെ ഒന്നായ് സഞ്ചാരം അളവില്ലാതാവേശം .. ഓരോ കടൽതാണ്ടി നാം പറന്നെത്തിയീ തീരത്ത് പലേമട്ടു നിറമൊന്നായി കലർന്നൊറ്റ നിറമായി.. ഈ ആകാശവും ഒന്നാണേ... ഒരേ ലക്ഷ്യമേ ഉള്ളാകെ... തീരില്ലയീ ചങ്ങാത്തം... അടർക്കാതെ മന നിറവൊടു തുടരുക... ചിരിയുടെ ചിറകായ് തെരുതെരെ ഹരമായ് അടിമുടി രാസമായ് ചടുലം ഗമനം .. വെയിലിന് തണലായ്‌ മഴയിൽ കുടയായ് തുണയാവുക തമ്മിലിനി.. ഒഴുകിടാം ചങ്ങാതി കടലുപോൽ പറന്നിടാം ചങ്ങാതി പറവപോൽ... പഞ്ചാരിമേളം നെഞ്ചോരമാകെ ഒന്നായ് സഞ്ചാരം അളവില്ലാതാവേശം .. ചങ്കോട് ചേരും ചങ്ങാതി നീയും ഞാനും ആവോളം മഴവില്ലിൻ വാനോളം .. അതിരില്ലാതെ ചെന്നീടാം ..    പ്രായത്തിൻ തിര ...നാമോരോ തിര പകച്ചിടാതെനിയീ പോകാമേ വരൂ... വാടാതെ വീഴാതെ തോളിൽ തോളും ചേരാം കാണാത്തൊരു ലോകം കാണാം... പൂമ്പാറ്റകളായ് നമ്മളങ്ങുമിങ്ങും പോകാം...പോരൂ പഞ്ചാരിമേളം നെഞ്ചോരമാകെ ഒന്നായ് സഞ്ചാരം അളവില്ലാതാവേശം .. പഞ്ചാരിമേളം നെഞ്ചോരമാകെ ഒന്നായ് സഞ്ചാരം അളവില്ലാതാവേശം .. * Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM

Published by the catalogue editor. Rights remain with the original creators.