1969 · song 5

Pullaani Varampathu

From Aalmaram

Credits

Singer
P Leela CO Anto
Lyricist
P Bhaskaran
Composer
AT Ummer

Lyrics

പുല്ലാനിവരമ്പത്ത് പൂക്കൊന്നക്കൊമ്പത്ത് നെല്ലോലക്കുരുവികള്‍ കൂടുവെച്ചു - രണ്ടു നെല്ലോലക്കുരുവികള്‍ കൂടുവെച്ചു കൂടിന്നുമേക്കടി കുരുത്തോല പാടത്തെപഴംപായല്‍ തഴപ്പായ പുല്ലാനിവരമ്പത്ത് പൂക്കൊന്നക്കൊമ്പത്ത് നെല്ലോലക്കുരുവികള്‍ കൂടുവെച്ചു - രണ്ടു നെല്ലോലക്കുരുവികള്‍ കൂടുവെച്ചു തേനുണ്ണാന്‍ പോയതും തെനതിന്നാന്‍ പോയതും തെമ്മാങ്കുപാടിയതും ഒരുമിച്ചാണേ - അവര്‍ തെമ്മാങ്കുപാടിയതും ഒരുമിച്ചാണേ പൂവനും പിടയുമായ് കിനാവു കണ്ടു ദൂരത്ത്  കതിര്‍ കൊയ്യാന്‍ പോയി പൂവന്‍ കാലത്തു വന്നപ്പോള്‍ കൂടില്ലാ പിടയില്ലാ കോലോത്തെത്തമ്പ്രാന്റെ ചിരിമാത്രം - കഷ്ടം കോലോത്തെത്തമ്പ്രാന്റെ ചിരിമാത്രം പൂവന്റെ നെഞ്ചത്ത് കനലാണേ അരമനയ്ക്കകത്തൊരു മുളങ്കൂട്ടില്‍ ഇണയുടെ ചിറകടി കേട്ടില്ലാരും - കേട്ടില്ലാരും

Published by the catalogue editor. Rights remain with the original creators.