June poster

2019 · song 6

Minni Minni

From June

Credits

Singer
Amritha Suresh
Lyricist
Vinayak Sasikumar
Composer
Ifthikar Ali

Lyrics

മിന്നി മിന്നി കണ്ണുചിമ്മി  നിന്നെ നോക്കി പാവപോൽ ഞാനിരിപ്പൂ  വിങ്ങി വിങ്ങി ഒന്നു മിണ്ടാൻ  ഒന്നടുക്കാൻ ഞാൻ കാത്തേ നിൽപ്പൂ.. പൂന്തിങ്കൾ പോലെൻ കിളിവാതിലിൻ  വഴിനീക്കി നീ വരൂ.. എത്ര ഞാൻ നിൻ മുഖം ഓർത്തിരിക്കുന്നു അത്രമേൽ രാവുകൾ മെല്ലെ നീങ്ങുന്നു  കണ്ണുകൾ കൊള്ളവേ ഉള്ളുനീറുന്നു  ആദ്യമായ്.. നിൻവിരൽ തുമ്പുകൾ മിന്നലാകുന്നു  നിൻ സ്വരം പോലുമിന്നീണമാകുന്നു  പിഞ്ചിളം കുഞ്ഞുപോൽ നീ ചുവക്കുന്നു  സ്വപ്നമായ്.. മിന്നി മിന്നി കണ്ണുചിമ്മി  നിന്നെ നോക്കി പാവപോൽ ഞാനിരിപ്പൂ  വിങ്ങി വിങ്ങി ഒന്നു മിണ്ടാൻ  ഒന്നടുക്കാൻ ഞാൻ കാത്തേ നിൽപ്പൂ.. കണ്മഷിക്കൂടിതാ ഞാൻ തുറക്കുന്നു  കാൽവിരൽ മണ്ണിലെ ചിത്രമാകുന്നു  എന്നിലെ പൊൻവെയിൽ പീലി നീർത്തുന്നു   വെറുതെ.. നീ വരും വീഥിയിൽ ഞാനിരിക്കുന്നു  നിന്റെ കൺകോപവും ഭംഗിതോന്നുന്നു  നിന്റെ കണ്ണാടിയായ് മെല്ലെ മാറുന്നു  മന്ത്രമായ് ചൊല്ലൂ  മിന്നി മിന്നി കണ്ണുചിമ്മി  നിന്നെ നോക്കി പാവപോൽ ഞാനിരിപ്പൂ  വിങ്ങി വിങ്ങി ഒന്നു മിണ്ടാൻ  ഒന്നടുക്കാൻ ഞാൻ കാത്തേ നിൽപ്പൂ... പൂന്തിങ്കൾ പോലെൻ കിളിവാതിലിൻ  വഴിനീക്കി നീ വരൂ...

Published by the catalogue editor. Rights remain with the original creators.