2019 · song 1
Enaadi Kallyaani
Credits
- Singer
-
Vineeth Sreenivasan
Anne Amie Vazhappilly
- Lyricist
- Anil Panachooran
- Composer
- Mejo Joseph
Lyrics
എന്നാടി കല്യാണി മുല്ലപ്പൂ നാണം
മുന്നാഴി ചിങ്കാരം കണ്ടേ കണ്ടേനെ...
കളിവക്ക് ചൊല്ലണ വികൃതി
താണു കടഞ്ഞെടുത്തൊരു പ്രകൃതി
ഒരു കെസ്സ് പാട്ടിന്റെ വളകിലുക്കമായ് കടവിലെത്തിയല്ലോ
പുഴത്താളത്തെയ്യത്തിലലിഞ്ഞു വാ ഉലഞ്ഞു വാ
ഒരു വള്ളപ്പാടിനകലെ നിൽക്കാതെ തുഴഞ്ഞു വാ...
എന്നാടി കല്യാണി മുല്ലപ്പൂ നാണം
മുന്നാഴി ചിങ്കാരം കണ്ടേ കണ്ടേനെ...
നിന്നോടൊപ്പം വാഴാനിനി എന്നാണെന്നോ യോഗം
മുന്നോട്ടൊപ്പം വന്നിട്ടിപ്പം പിന്നോട്ടാടാൻ ഭാവം
കളിചൊല്ലീടല്ലേ കളിചൊല്ലീടല്ലേ വല്ലാതുള്ളം നോവും..
വിളി കേട്ടീടാനും കൂട്ടീടാനും ഞാനുണ്ടല്ലോ കൂടെ
എന്നാ തുമ്പി കല്യാണം കണ്ണാം തുമ്പി പൊന്നോണം..
നീയും ഞാനും ഒന്നിച്ചെന്നാൽ എന്നും പൊന്നോണം
പാലും നീരും ഊറും മണ്ണിൽ ഞാറ്റടിയാഘോഷം
ഊടും പാവും നെയ്യും കണ്ണിൽ കർപ്പൂരക്കഴകം
എന്നാടി കല്യാണി മുല്ലപ്പൂ നാണം
മുന്നാഴി ചിങ്കാരം കണ്ടേ കണ്ടേനെ...
ഓ ......
പാടം പച്ചപ്പാടം കണിവെട്ടം കണ്ടുവല്ലോ
കൂട്ടിക്കൊണ്ടു വായോ മണിമൈലാഞ്ചിപ്പെണ്ണാളേ...
കടകണ്ടാട്ടച്ചാലെല്ലാം പുതുപായൽ പൂവിൻ ജാലം
ചെല്ലക്കായൽ നീളെ കളിയാടും കാറ്റിൻ ജാലം
എന്താ തുമ്പി തുള്ളാത്തെ കണ്ണാം തുമ്പി മിണ്ടാത്തെ
ഞാനും നീയും ഒന്നിച്ചെന്നാൽ എന്നും പോന്നോണം
എന്നാടി കല്യാണി മുല്ലപ്പൂ നാണം
മുന്നാഴി ചിങ്കാരം കണ്ടേ കണ്ടേനെ...
NB : Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM
Published by the catalogue editor. Rights remain with the original creators.