Ittymaani: Made in China poster

2019 · song 3

Kando Kando

Credits

Singer
Mohanlal Vaikkom Vijayalakshmi
Lyricist
Santhosh Varma
Composer
Deepak Dev

Lyrics

കണ്ടോ കണ്ടോ ഇന്നോളം  കാണാത്ത ചന്തം കണ്ടോ  ഇന്നെല്ലാമെല്ലാമോരോരോ  പൂഞ്ചെലായ് തോന്നുന്നുണ്ടോ  ഇതു വർണ്ണമേഴും കണ്ണാകെ  തന്നീടും നാളാണെന്നോ   നേരിൽ കണ്ടതെല്ലാം നേരാണോ  അഹാ.. അ.. അ.. അ.. ഓ.. താലി പീലി കാടോരം  താഴമ്പൂ പൂത്തിട്ടുണ്ടോ  പൂങ്കാറ്റേ നീയാ കാടോരം  പൊന്നൂഞ്ഞാലും കെട്ടീട്ടുണ്ടോ  ഇതു വർണ്ണമേഴും കണ്ണാകെ  തന്നീടും നാളാണെന്നോ   നേരിൽ കണ്ടതെല്ലാം നേരാണോ  അഹാ.. അ.. അ.. അ.. ഓ.. മാമ്പൂ വീടിൻ വാതിൽചാരെ  മൂവാണ്ടൻമാവിൻ കൊമ്പിന്മേലേ  കിനാവുകണ്ട കുയിലേ  നീയിമ്പം മൂളുന്നുണ്ടോ  മാരിക്കാറിൻ മാറിൽ ചായും  ആ മായാവില്ലിൻ ചായം ചൂടി  പരാഗമാടി ശലഭം  ചാഞ്ചാടിത്തെന്നുന്നുണ്ടോ എല്ലാം കൈയ്യെത്തും ദൂരം വന്നെത്തും ദൂരം  അഹാ.. അ.. അ.. അ.. ഓ.. കണ്ടോ കണ്ടോ ഇന്നോളം കാണാത്ത ചന്തം കണ്ടോ  ഇന്നെല്ലാമെല്ലാമോരോരോ പൂഞ്ചെലായി തോന്നുന്നുണ്ടോ  ഇതു വർണ്ണമേഴും കണ്ണാകെ തന്നീടും നാളാണെന്നോ   നേരിൽ കണ്ടതെല്ലാം നേരാണോ...  അഹാ.. അ.. അ.. അ.. ഓ....

Published by the catalogue editor. Rights remain with the original creators.