1969 · song 1

Ellaam Vyardham

From Aalmaram

Credits

Singer
P Jayachandran
Lyricist
P Bhaskaran
Composer
AT Ummer

Lyrics

എല്ലാം വ്യര്‍ത്ഥം ആ കളിയും ചിരിയും മലര്‍കിനാവും വ്യാമോഹം വ്യര്‍ത്ഥം മഴവില്ലിന്‍ പൂപ്പന്തലിത്രവേഗം മഴയേറ്റു വീഴുമെന്നാരറിഞ്ഞൂ ആരറിഞ്ഞു കണ്ണീരിന്‍ കടവിലെ കളിക്കോട്ടകൾ കണ്ണീരിന്‍ കടവിലെ കളിക്കോട്ടകൾ വീണടിയുന്നു തകരുന്നു പാഴ്‌വിധിയാകും പ്രളയത്തില്‍ മറഞ്ഞിടുന്നു സര്‍വ്വം മഴവില്ലിന്‍ പൂപ്പന്തലിത്രവേഗം മഴയേറ്റു വീഴുമെന്നാരറിഞ്ഞൂ ആരറിഞ്ഞു സ്വപ്നത്തിന്‍ കുഴിമാടം മൂടുമ്പോള്‍ പുഷ്പങ്ങള്‍ തൂകട്ടെ കണ്ണീരാല്‍ മാനസം കണി കണ്ട മധുമാസ കുഞ്ജങ്ങള്‍ മാനസം കണി കണ്ട മധുമാസ കുഞ്ജങ്ങള്‍ ജീവിതമരുഭൂവിന്‍ മരീചികകള്‍ മഴവില്ലിന്‍ പൂപ്പന്തലിത്രവേഗം മഴയേറ്റു വീഴുമെന്നാരറിഞ്ഞൂ ആരറിഞ്ഞു

Published by the catalogue editor. Rights remain with the original creators.