Ilayaraja poster

2019 · song 5

Kappalandi

From Ilayaraja

Credits

Singer
Jayasurya
Lyricist
Santhosh Varma
Composer
Ratheesh Vegha

Lyrics

കപ്പലണ്ടി.. കപ്പലണ്ടി.. മണ്ണിനുള്ളു തൊട്ടറിഞ്ഞ കപ്പലണ്ടി .. നാഴിമണ്ണ് ചീനച്ചട്ടി.. കൂടെ നാല്ചക്രമുള്ളൊരുന്തു വണ്ടി... കൊറിച്ചു കൊറിച്ചു.. കഥയും പറഞ്ഞു നേരം പോക്കാൻ മനസ്സിലുള്ള കനവുകൾക്ക് മിഴിവ് കൂട്ടാൻ.. കൂടെ.. കൂടും ചൂടുള്ള കൂട്ടാണ് കപ്പലണ്ടി.. കപ്പലണ്ടി.. കപ്പലണ്ടി.. മണ്ണിനുള്ളു തൊട്ടറിഞ്ഞ കപ്പലണ്ടി .. സ്നേഹമാകാം.. മോഹമാകാം.. പങ്കിടാനും കപ്പലണ്ടി.. സൗഹൃദത്തിൻ സ്വാദു കൂട്ടി .. ദൂരങ്ങൾ മായ്ക്കുന്നു കപ്പലണ്ടി.. അന്തിയോളം ഉന്തും.. ഉന്തുവണ്ടിയാണേ സത്യമിത്രനാളും നമ്മളേയും ഉന്തി വേരൂന്നി നിൽക്കാൻ..വേണ്ടുന്നതേകും ചതിച്ചു കുഴച്ചു വലയ്ക്കുകില്ല കപ്പലണ്ടി കപ്പലണ്ടി.. കപ്പലണ്ടി.. മണ്ണിനുള്ളു തൊട്ടറിഞ്ഞ കപ്പലണ്ടി.. കാലമില്ലാ നേരമില്ലാ കൈയ്യിലെത്തും കപ്പലണ്ടി കള്ളമില്ലാ മായമില്ലാ.. നേരിന്റെ പേരല്ലേ കപ്പലണ്ടി കപ്പലണ്ടി വിറ്റ് കപ്പൽ വാങ്ങിടേണ്ട.. കപ്പലണ്ടി വിറ്റാൽ കഞ്ഞിമുട്ടലില്ല .. വലിയോനുമാകാം ചെറിയോനുമാകാം.. ഏതൊരാൾക്കുമുറ്റ തോഴൻ കപ്പലണ്ടി.. കപ്പലണ്ടി.. കപ്പലണ്ടി.. മണ്ണിനുള്ളു തൊട്ടറിഞ്ഞ കപ്പലണ്ടി .. കൊറിച്ചു കൊറിച്ചു.. കഥയും പറഞ്ഞു നേരം പോക്കാൻ മനസ്സിലുള്ള കനവുകൾക്ക് മിഴിവ് കൂട്ടാൻ.. കൂടെ.. കൂടും ചൂടുള്ള കൂട്ടാണ് കപ്പലണ്ടി.. കപ്പലണ്ടി.. കപ്പലണ്ടി.. മണ്ണിനുള്ളു തൊട്ടറിഞ്ഞ കപ്പലണ്ടി .. കപ്പലണ്ടി .. * Lyrics provided here are for public referance only. Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM

Published by the catalogue editor. Rights remain with the original creators.