Ilayaraja poster

2019 · song 1

Chemmaanachelode

From Ilayaraja

Credits

Singer
Reshma Menon
Lyricist
Jyothish T Kasi
Composer
Ratheesh Vegha

Lyrics

ചെമ്മാനച്ചേലോടെ ചായുന്നീ തീരത്തായ് ചേങ്ങിലത്താളത്തിൽ പാടിയാരോ.. ഇന്നലെത്തത്താഴം.. ഇത്തിരി പാൽനിലാ മോന്തിക്കുടിച്ചതിൻ ഇമ്പമോടെ അമ്പിളിക്കിണ്ണത്തിൽ ഇമ്മിണി തേനുമായ്..    ആരോ വരാറുള്ളതോർത്തു നിന്നേ.. ചെമ്മാനച്ചേലോടെ ചായുന്നീ തീരത്തായ് ചേങ്ങിലത്താളത്തിൽ പാടിയാരോ.. അത്താഴമിത്തിരി പൊത്തും പിടിയുമാണെങ്കിലും നെഞ്ചകം നീറുകില്ലേ.. ഒത്തിരി നെല്ലുള്ള പത്തായമുള്ളോന് രാവിലും ചായുവാൻ നേരമില്ലേ .. ഒന്നിലും പത്തിലും.. തൃപ്തി വരാതെയായിരം നേടുവാൻ പാഞ്ഞിടുമ്പോൾ കെട്ടിപ്പടുത്തൊരാ മേലാപ്പിനുള്ളിലെ ബന്ധങ്ങളെന്തെന്നോ കാണ്മതില്ലേ.. ചെമ്മാനച്ചേലോടെ ചായുന്നീ തീരത്തായ് ചേങ്ങിലത്താളത്തിൽ പാടിയാരോ.. ഭാവങ്ങളാടുവാൻ വേഷം പകർന്നു നാം വിശ്വമാം വേദിയിൽ വാണിടുമ്പോൾ.. നേടിയതൊക്കെയും എന്തിനെന്നോർക്കുന്ന   നാളുമങ്ങൊത്തിരി ദൂരെയല്ലേ.. ചെമ്മാനച്ചേലോടെ ചായുന്നീ തീരത്തായ് ചേങ്ങിലത്താളത്തിൽ പാടിയാരോ.. ഇന്നലെത്തത്താഴം.. ഇത്തിരി പാൽനിലാ മോന്തിക്കുടിച്ചതിൻ ഇമ്പമോടെ അമ്പിളിക്കിണ്ണത്തിൽ ഇമ്മിണി തേനുമായ്    ആരോ വരാറുള്ളതോർത്തു നിന്നേ.. * Lyrics provided here are for public referance only. Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM

Published by the catalogue editor. Rights remain with the original creators.