2019 · song 3
Oru Pakal
Credits
- Singer
-
Najim Arshad
- Lyricist
- Renjith Mavelikkara
- Composer
- Prince Rex Sooraj S Nair
Lyrics
ഒരു പകൽ കൊണ്ടു ഞാൻ നിന്നെ അറിഞ്ഞു...
ഒരു യുഗമായി നീ എന്നിൽ നിറഞ്ഞു...
ഏതോ തൂമണി തെന്നലെൻ കാതിൽ...
എനിക്കായ് ഉള്ളവൾ നീയെന്നു ചൊല്ലി..(2)
എരിവേനലാകുമെൻ ജീവനിൽ നീയൊരു
കുളിർമഴയായ് പെയ്തിറങ്ങി...(2)
ഇത്രയും നാളായി ശ്യാമമേഘമായ് നീയാരും കാണാതെ
എന്തേ മറഞ്ഞിരുന്നു.... എന്തേ മറഞ്ഞിരുന്നു....
ഒരു പകൽ കൊണ്ടു ഞാൻ നിന്നെ അറിഞ്ഞു...
ഒരു യുഗമായി നീ എന്നിൽ നിറഞ്ഞു...
ആ...ആ
ഈ പ്രേമസാഗര തിരകളിൽ വാഴ്വിന്റെ
കളിയോടം മെല്ലെ തുഴയാം...(2)
നിർവൃതിയിൽ മോഹദ്വീപിൽ അണയുവാൻ
നിൻ ചിരി എൻ തുഴ താളമാക്കാം..
എൻ തുഴ താളമാക്കാം ...
ഒരു പകൽ കൊണ്ടു ഞാൻ നിന്നെ അറിഞ്ഞു...
ഒരു യുഗമായി നീ എന്നിൽ നിറഞ്ഞു...
ഏതോ തൂമണി തെന്നലെൻ കാതിൽ...
എനിക്കായ് ഉള്ളവൾ നീയെന്നു ചൊല്ലി..
* Lyrics provided here are for public reference only. Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM
Published by the catalogue editor. Rights remain with the original creators.