Yakshi poster

1968 · song 3

Padmaraagappadavukal

From Yakshi

Credits

Singer
P Susheela
Lyricist
Vayalar
Composer
G Devarajan

Lyrics

വരൂ........ വരൂ......... കയറിവരൂ...   പഥികാ‍...പഥികാ‍... പദ്മരാഗ പടവുകള്‍ കയറി വരൂ പഥികാ - പഥികാ - എകാന്ത പഥികാ‍..  പദ്മരാഗ പടവുകള്‍ കയറി വരൂ പ്രിയദര്‍ശിനികള്‍ പ്രിയസഖികള്‍ - നിന്നെ  പ്രമദവനങ്ങളില്‍ വരവേല്‍ക്കും വിദ്യാധരനായികമാര്‍ നിന- ക്കുദ്യാന വിരുന്നുനല്‍കും അരമനയില്‍ - ഈ അരമനയില്‍ അതിഥിയായി വരൂ പഥികാ... പഥികാ...  (പദ്മരാഗ... ) കളഭാഷിണികള്‍ കന്യകകള്‍ - നിന്നെ കനകാംബരമലര്‍ ചൂടിയ്ക്കും നിന്മാനസ ചഷകത്തില്‍ ഞാ- നുന്മാദ മധു പകരും അരമനയില്‍ - ഈ അരമനയില്‍ അതിഥിയായിവരൂ പഥികാ....പഥികാ..... പദ്മരാഗ പടവുകള്‍ കയറി വരൂ പഥികാ - പഥികാ - എകാന്ത പഥികാ‍..  പദ്മരാഗ പടവുകള്‍ കയറി വരൂ

Published by the catalogue editor. Rights remain with the original creators.