Edakkad Battalion 06 poster

2019 · song 3

Shehnai

Credits

Singer
Sithara Krishnakumar Yazin Nizar
Lyricist
Manu Manjith
Composer
Kailas Menon

Lyrics

ഷെഹ്‌നായ് മൂളുന്നുണ്ടീ ആനന്ദരാവ്  കനവായ് തോന്നുന്നുണ്ടീ സൽക്കാരം  അണിയാൻ പൊന്നും കൊണ്ടേ പോരും പല്ലക്ക്  കൂടെ അവനും വന്നെത്തുന്നേ ചാരത്ത്  പതിവായ് പതിയേ പൊതിയും മഞ്ഞായ്  ഇനിയെന്നിണയായ് നീയേ  കരളിൽ കുതിരും പിരിശത്തിൻ പാട്ടിൽ  ഒത്തിരി പുഞ്ചിരി പൂത്തിരി കത്തണിതാ    മഴവില്ലോളം ഉയരും പന്തൽ  അതിലീനേരം ആഘോഷിക്കാമാടിപ്പാടാം  ഗസലിന്നീണം ഇശലിൻ താളം  കസറാൻ കൂടെ പെട്ടിപ്പാട്ടും ദഫിൻ മുട്ടും  മെഹന്ദികയ്യെൻ കയ്യിൽ മുറുകെചേരും മെല്ലെ  കുളിരും കാര്യങ്ങൾ ചൊല്ലാനുണ്ടേ  നിനക്കായ് ഖൽബിൽ പൂക്കും  പൂമുല്ലകൊമ്പിൽ കെട്ടും  കൂടെറാൻ നാണിക്കാനെന്താണ്  കസവിൻ തട്ടം നീക്കി   കവിളിൽ നുള്ളുന്നോനെ  മടിയിൽ മാൻകുഞ്ഞായ് വീഴും നേരം  മിഴിയിൽ മുത്തം നൽകാം  പൊൻതൂവൽ കൊണ്ടേ നിന്നെ  മൂടീടാമാരാരും കാണാതെ  പറയാമോഹങ്ങൾ തിരയായ്  അതിലായാവോളം നനയാം  മൈലാഞ്ചിപ്പെണ്ണായൊരു മണവാട്ടിപെണ്ണായ്  നിക്കാഹെത്തും നാളെണ്ണിയൊരുങ്ങാം  മഴവില്ലോളം ഉയരും പന്തൽ  അതിലീനേരം ആഘോഷിക്കാമാടിപ്പാടാം  ഗസലിന്നീണം ഇശലിൻ താളം  കസറാൻ കൂടെ പെട്ടിപ്പാട്ടും ദഫിൻ മുട്ടും  ഷെഹ്‌നായ് മൂളുന്നുണ്ടീ ആനന്ദരാവ്  കനവായ് തോന്നുന്നുണ്ടീ സൽക്കാരം  അണിയാൻ പൊന്നും കൊണ്ടേ പോരും പല്ലക്ക്  അവനും വന്നെത്തുന്നേ ചാരത്ത്  പതിവായ് പതിയേ പൊതിയും മഞ്ഞായ്  ഇനിയെന്നിണയായ് നീയേ  കരളിൽ കുതിരും പിരിശത്തിൻ പാട്ടിൽ  ഒത്തിരി പുഞ്ചിരി പൂത്തിരി കത്തണിതാ    മഴവില്ലോളം ഉയരും പന്തൽ  അതിലീനേരം ആഘോഷിക്കാമാടിപ്പാടാം  ഗസലിന്നീണം ഇശലിൻ താളം  കസറാൻ കൂടെ പെട്ടിപ്പാട്ടും ദഫിൻ മുട്ടും  മഴവില്ലോളം ഉയരും പന്തൽ  അതിലീനേരം ആഘോഷിക്കാമാടിപ്പാടാം  ഗസലിന്നീണം ഇശലിൻ താളം  കസറാൻ കൂടെ പെട്ടിപ്പാട്ടും ദഫിൻ മുട്ടും

Published by the catalogue editor. Rights remain with the original creators.