Edakkad Battalion 06 poster

2019 · song 2

Nee Himamazhayayi

Credits

Singer
KS Harishankar Nithya Mammen
Lyricist
BK Harinarayanan
Composer
Kailas Menon

Lyrics

നീ ഹിമമഴയായ് വരൂ... ഹൃദയം അണിവിരലാൽ തൊടൂ... ഈ മിഴിയിണയിൽ സദാ... പ്രണയം മഷിയെഴുതുന്നിതാ... ശിലയായി നിന്നിടാം...  നിന്നെ നോക്കീ... യുഗമേറെയെന്റെ കൺ...  ചിമ്മിടാതെ... എൻ ജീവനേ... അകമേ...  വാനവില്ലിനേഴു വർണ്ണമായ്... ദിനമേ... പൂവിടുന്നു നിൻ മുഖം... അകലേ... മാഞ്ഞിടാതെ ചേർന്നിതെന്നിൽ നീ... എന്നോമലേ... നീ ഹിമമഴയായ് വരൂ... ഹൃദയം അണിവിരലാൽ തൊടൂ... നിൻ ഉയിരിനെ അനുദിനം നിഴലുപോൽ... പിൻ തുടരുവാൻ ഞാനലഞ്ഞീടവേ... എൻ വെയിലിനും മുകിലിനും അലിയുവാൻ... നിൻ മാനമിതാ വെണ്ണിലാവാനമായ്... ഒരേ വഴിയിലീരാവോളം ഒഴുകി നാം... കെടാതിരിയാണേ നമ്മളിൽ നമ്മളെന്നെന്നും.... നീ ഹിമമഴയായ് വരൂ... ഹൃദയം അണിവിരലാൽ തൊടൂ... വെൺ ശിശിരമേ പതിയെ നീ തഴുകവേ... എൻ ഇലകളെ പെയ്തു ഞാനാർദ്രമായ്... നേർ നെറുകയിൽ ഞൊടിയിൽ നീ മുകരവേ... ഞാൻ വിടരുമേ വാർമയിൽപീലി പോൽ... ഒരേ ചിറകുമായ് ആയിരം ജന്മവും... കെടാതുണരണേ നമ്മളിൽ നമ്മളാവോളം... നീ ഹിമമഴയായ് വരൂ... ഹൃദയം അണിവിരലാൽ തൊടൂ... ഈ മിഴിയിണയിൽ സദാ... പ്രണയം മഷിയെഴുതുന്നിതാ... ശിലയായി നിന്നിടാം...  നിന്നെ നോക്കീ... യുഗമേറെയെന്റെ കൺ...  ചിമ്മിടാതെ... എൻ ജീവനേ... അകമേ...  വാനവില്ലിനേഴു വർണ്ണമായ്... ദിനമേ... പൂവിടുന്നു നിൻ മുഖം... അകലേ... മാഞ്ഞിടാതെ ചേർന്നിതെന്നിൽ നീ... എന്നോമലേ...

Published by the catalogue editor. Rights remain with the original creators.