2019 · song 8

Thiri Thiri

Credits

Singer
Ramya Nambeesan Nakul Abhyankar
Lyricist
Joe Paul
Composer
Justin Prabhakaran

Lyrics

തിരിതിരി പലവുരിതിരിഞ്ഞാലും അരയില്ലരയില്ലങ്ങനെ അരകല്ലേയരിങ്ങനെ വലവലവല പെരുവലയെറിഞ്ഞാലും പരലോ പെടുകില്ലങ്ങനെ ഉടലോ വഴുതുന്നങ്ങനെ അവളെന്തേ തിരികെ തൂവാതേ... ആ ചിരിയിൽ കളയും വെറുതെ (തിരിതിരി...) അകലെയകലെ ഒരു മണിമുകിലിൻ അരികിൽ പറവകളിനിയും വെറുതെ വെറുതെ ചിറകുകളിടയിൽ  തളരുമെങ്കിലും  പറയുമഴകിലിനിയെൻ ഹൃദയം  പറന്നു പറന്നു പലനാളുഴറാൻ മഴയും വെയിലും മറന്നേയവളിൻ മനസ്സിലേറുവാൻ ഈ ചൂടിൽ മെല്ലെ എൻ മോഹം വാനോളം ചെല്ലും നീർമുത്തായ് പെയ്യും നനയില്ലേ ... തിരിതിരിതിരി പലവുരിതിരിഞ്ഞാലും അരയില്ലരയില്ലങ്ങനെ പതിയെ വളരുമൊരു നൂൽപ്പുഴയും ഒഴുകിയൊഴുകി ഒരു കടലണയും വഴികളിനിയുമടയും ... നിറയുമെങ്കിലും മിഴികളലയുമിണയെ തിരയും  ഇതിലേ വളയുമതിലേ തിരിയും അരികിലവളെയറിയും വരെയും  ഇരുളുമെങ്കിലും ഹേമന്തംപോലെ അവളെന്നിൽ കുളിരേകാനെത്തും മായില്ലെന്നുള്ളിൽ ഇനിയാരും പറയില്ലേ... (തിരിതിരി...)

Published by the catalogue editor. Rights remain with the original creators.