Viruthan Shanku poster

1968 · song 6

Varunnu Pokunnu Vazhipokkar

Credits

Singer
KJ Yesudas
Lyricist
P Bhaskaran
Composer
BA Chidambaranath

Lyrics

വരുന്നു പോകുന്നു വഴിപോക്കര്‍ - വെറും വഴിയമ്പലമീ ജീവിതം വരുന്നു പോകുന്നു വഴിപോക്കര്‍ - വെറും വഴിയമ്പലമീ ജീവിതം - ജീവിതം  പിറക്കുമ്പോളരയടി മണ്ണു വേണം പിരിയുമ്പോളാറടി മണ്ണു വേണം (2) നടുക്കുള്ള നാടകം നടിക്കുമ്പോള്‍ മനുഷ്യനു നടുക്കുള്ള നാടകം നടിക്കുമ്പോള്‍ മനുഷ്യനു പടവെട്ടിപ്പിടിക്കേണം ഭൂലോകം - ഭൂലോകം കൌമാരം കഴിഞ്ഞിട്ട് തരുണനായാല്‍ സദാ കണ്ണിലും കരളിലും പെണ്ണു മാത്രം (2) പെണ്ണിനെ നേടിയാല്‍ കുഞ്ഞു വേണം പിന്നെ പെണ്ണിനെ നേടിയാല്‍ കുഞ്ഞു വേണം പിന്നെ കുഞ്ഞിന്റെ കഴുത്തില്‍ പൊന്നു വേണം - പൊന്നു വേണം  വരുന്നു പോകുന്നു വഴിപോക്കര്‍ - വെറും വഴിയമ്പലമീ ജീവിതം - ജീവിതം  മാടമൊന്നായാലും മതിയാദ്യം പിന്നെ മാളിക തീര്‍ക്കാനൊരു മോഹം (2) മോഹങ്ങള്‍ നീളുമ്പോള്‍ വാര്‍ദ്ധക്യം വന്നു ദേഹത്തെ തളര്‍ത്തുന്നു - കിടത്തുന്നു മാറുന്ന വേഷങ്ങള്‍ അഭിനയിക്കാന്‍ എന്നും കാലം കൊടുക്കുന്നു പുതുവേഷം (2) മരണത്തിന്‍ മണിയടി മുഴങ്ങിയാലോ (2) - ആരും മടങ്ങിപ്പോകണം അണിയറയില്‍ - അണിയറയില്‍ അണിയറയില്‍... വരുന്നു പോകുന്നു വഴിപോക്കര്‍ - വെറും വഴിയമ്പലമീ ജീവിതം - ജീവിതം

Published by the catalogue editor. Rights remain with the original creators.