Athiran poster

2019 · song 3

Pavizha Mazha

From Athiran

Credits

Singer
KS Harishankar
Lyricist
Vinayak Sasikumar
Composer
PS Jayahari

Lyrics

ദൂരെ ഒരു മഴവില്ലിന്നേഴാം വർണ്ണം പോൽ  തൂവൽ കവിളിണയിൽ നിൻ മായാലാവണ്യം  ഇന്നെൻ ഇടവഴിയിൽ നിന്നോമൽ കാൽത്താളം  നീയാം സ്വരജതിയിൽ ഈ മൗനം വാചാലം  സാന്ധ്യരാഗങ്ങളേറ്റു പാടുന്നു ഭൂമിയും വാനവും  സാക്ഷിയായ് ഭാവുകങ്ങളെകുന്നു ശ്യാമമേഘങ്ങളും  പവിഴമഴയേ.. നീ പെയ്യുമോ ഇന്നിവളെ.. നീ മൂടുമോ  വെൺ പനിമതിയിവളിലെ മലരൊളിയഴകിലെ നാളങ്ങളിൽ  എൻ കനവുകൾ വിതറിയ താരകങ്ങളെ കാണുവാൻ കാത്തു ഞാൻ  ദൂരെ ഒരു മഴവില്ലിന്നേഴാം വർണ്ണം പോൽ  തൂവൽ കവിളിണയിൽ നിൻ മായാലാവണ്യം  ആരാരുമേ തേടാത്ത നിൻ ഉൾനാമ്പു തേടി  ആരാരുമേ കാണാത്തൊരാ ദാഹങ്ങൾ പുൽകി  നീ പോകും ദൂരം നിഴലായ് ഞാൻ വന്നിടാം  തീരങ്ങൾ തേടി ചിറകേറിപോയിടാം  മധുരമൂറും ചിരിയാലെ നീ പ്രിയസമ്മതം മൂളുമോ  മനതാരിൻ അഴിനീക്കി നീ ഇണയാവാൻ പോരുമോ  കാലമാകുന്ന തോണിയിൽ നമ്മളിന്നിതാ ചേരവേ  പീലിനീർത്തുന്നൊരായിരം ജാലമെന്നിലിന്നാകവേ     പവിഴമഴയേ.. നീ പെയ്യുമോ ഇന്നിവളെ.. നീ മൂടുമോ  വെൺ പനിമതിയിവളിലെ മലരൊളിയഴകിലെ നാളങ്ങളിൽ  എൻ കനവുകൾ വിതറിയ താരകങ്ങളെ കാണുവാൻ കാത്തു ഞാൻ  * Lyrics provided here are for public reference only. Copying and posting lyrics from M3DB to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM

Published by the catalogue editor. Rights remain with the original creators.