And the Oscar Goes To... poster

2019 · song 2

Venalum Varshavum

Credits

Singer
KS Harishankar
Lyricist
Rafeeq Ahamed
Composer
Bijibal

Lyrics

വേനലും വർഷവും... വരിയായ് പോകും ഏകാന്തയാത്ര ഇരുളലയൊഴിയും.. പുലരികളുണരും പാതിരാ.. നെറുകയിൽ പൊൽതാരം വാതിലെല്ലാം.. ചേർന്നടഞ്ഞാൽപ്പോലും സൂര്യനാളം നീന്തിയെത്തും.. ചാരേ ആരും കാണാ.. കോണിൽ മേഘങ്ങളാൽ താനെ പെയ്യും.. നോവിന്നീരാവിൽ പോയകാലം ശാഖിയിൽ നിന്നൂർന്നൂ പാഴടിഞ്ഞു പോയിടാമെന്നാലും... ഈറൻ കണ്ണിൽ ജീവോന്മാദം ചൂടി.. വീണ്ടും പൂക്കും.. പൂക്കൾ സ്നേഹാർദ്രമായ് വേനലും വർഷവും... വരിയായ് പോകും.. ഏകാന്തയാത്ര ഇരുളലയൊഴിയും പുലരികളുണരും പാതിരാ നെറുകയിൽ.. പൊൽതാരം..

Published by the catalogue editor. Rights remain with the original creators.