2019 · song 4
Pattanam Mareettum
Credits
- Singer
-
Arjun Ashokan
- Lyricist
- Dinu Mohan
- Composer
- Arun Raj
Lyrics
പട്ടണം മാറീട്ടും പട്ടിണി മാറീട്ടും..
പട്ടാളം പോലെ പണിവരുന്നേ
ചുമ്മാ നടന്നിട്ടും... മിണ്ടാതിരുന്നിട്ടും..
നെഞ്ചത്തുതന്നെ... പണിഞ്ഞുതന്നേ
ഹേ കട്ടയ്ക്കു നിന്നിട്ടും... കട്ടപ്പെട്ടോടീട്ടും
കഷ്ടങ്ങൾ മാത്രമാണെന്റമ്മാവെ...
ഹേ പട്ടപാതിരായ്ക്കും നട്ടുവെയിലത്തും
ഉച്ഛൻതലയ്ക്കിട്ടു തട്ടുതന്നെ...
ഏലേലോ ഏലേലോ ..ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി...
ഏലേലോ ഏലേലോ ..I'll deal it you don't worry..
ഏലേലോ ഏലേലോ ..ഡിസംബർ എട്ടിന്റെ പണിയാ
ഏലേലോ ഏലേലോ ...
സങ്കടവരനൊരു വലയെറിഞ്ഞ് ...
ചന്ദിരനിവൻ തലകുത്തിമറിഞ്ഞ്
വടിവാളും കൊണ്ട്... പണിപോരുന്നുണ്ട്
അടിവേരും വെട്ടി തലവര തിരിയാണെടോ ..
നെഞ്ചകമദമിളകണതറിഞ്ഞ്...
വഞ്ചനയുടെ സുഖമിവനറിഞ്ഞ്
ഇടിവെട്ടുന്നുണ്ട്... കടികിട്ടുന്നുണ്ട് ...
പണികിട്ടി കിട്ടി തലമുറ തകർന്നെടോ
ഓടാനും വയ്യന്നേ..ഇത് പണിയുടെ മധുരതപസ്സാ
ചാകാനും വയ്യന്നേ...ഇത് കെണിയുടെ കഠിനതപസ്സാ
പോകാനും വയ്യന്നേ..ഇത് മടിയിത് മരണമനസ്സാ
കാണാനും വയ്യന്നേ...
പട്ടണം മാറീട്ടും പട്ടിണി മാറീട്ടും..
പട്ടാളം പോലെ പണിവരുന്നേ
ചുമ്മാ നടന്നിട്ടും... മിണ്ടാതിരുന്നിട്ടും..
നെഞ്ചത്തുതന്നെ... പണിഞ്ഞുതന്നേ
ഹേ കട്ടയ്ക്കു നിന്നിട്ടും... കട്ടപ്പെട്ടോടീട്ടും
കഷ്ടങ്ങൾ മാത്രമാണെന്റമ്മാവെ...
ഹേ പട്ടപാതിരായ്ക്കും നട്ടുവെയിലത്തും
ഉച്ഛൻതലയ്ക്കിട്ടു തട്ടുതന്നെ...
* Lyrics provided here are for public reference only. Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM
Published by the catalogue editor. Rights remain with the original creators.