1968 · song 5

Villum Sharavum

Credits

Singer
Kamukara Chorus
Lyricist
Vayalar
Composer
G Devarajan

Lyrics

ഓ...... ഓ....  വില്ലും ശരവും കൈകളിലേന്തിയ വിപ്ലവകാരികളേ - വിപ്ലവകാരികളേ വില്ലുകുലയ്ക്കൂ - ശരം തൊടുക്കൂ വിശ്രമം നാളേ - വിശ്രമം നാളേ വില്ലും ശരവും കൈകളിലേന്തിയ വിപ്ലവകാരികളേ  വില്ലുകുലയ്ക്കൂ ശരം തൊടുക്കൂ വിശ്രമം നാളെ  അന്ധതകൾക്കെതിരേ - അനീതികൾക്കെതിരേ അങ്കച്ചമയത്തേരിലിരുന്നിനി അമ്പയക്കുക നമ്മൾ - അങ്ങനെ അമ്പയക്കുക - അമ്പയക്കുക അമ്പയക്കുക നമ്മൾ  (വില്ലും..) മാനം കുലുങ്ങട്ടെ - മലകൾ നടുങ്ങട്ടെ മലയാളത്തിൽ ജനിച്ചവരെങ്കിൽ മടങ്ങുകില്ലിനി നമ്മൾ  മടങ്ങുകില്ലിനി - മടങ്ങുകില്ലിനി മടങ്ങുകില്ലിനി നമ്മൾ  (വില്ലും..) വഞ്ചനകൾക്കെതിരേ - വിലങ്ങുകൾക്കെതിരേ പുത്തനൊരസ്ത്രമെടുത്തൂ തൊടുക്കുക പൊയ്മുഖങ്ങൾക്കെതിരേ - അങ്ങനെ പൊയ്മുഖങ്ങൾ - പൊയ്മുഖങ്ങൾ പൊയ്മുഖങ്ങൾക്കെതിരേ (വില്ലും..)

Published by the catalogue editor. Rights remain with the original creators.