1968 · song 3

Thookkanaamkuruvi

Credits

Singer
KJ Yesudas S Janaki
Lyricist
Vayalar
Composer
G Devarajan

Lyrics

തൂക്കണാം കുരുവിക്കൂട് കൂടു തകർക്കാതെ - കുരുവിയെ കൊല്ലാതെ കൂടിരിക്കും കൊമ്പിലെ പൂവെയ്തു തരുമോ കുറവാ - കുറവാ (തൂക്കണാം... ) ആകാശക്കൊമ്പിലെ പൂവാണേലും  അനന്തൻകാട്ടിലെ പൂവാണേലും  അമ്പെയ്തു കൊണ്ടുവന്നു ചൂടിച്ചുതന്നാൽ  അപ്പോഴീ കുറവന്നെന്തു നൽകും തേടുന്ന നെഞ്ചിലെ തേൻകൂട്‌  (തൂക്കണാം... ) തേടിയ വള്ളിക്കുടിലിൽ - എവിടെ തേൻപൂവള്ളിക്കുടിലിൽ - എവിടെ കുറവനെക്കാത്തിരിക്കും കുവലയമിഴിയുടെ  കരളിലെ തേൻകൂടെടുത്തു തരും (തൂക്കണാം... ) ആ കൂടു തുറക്കാൻ ഈ അമ്പു പോരാ അഞ്ജനക്കണ്ണിലെ ഒളിയമ്പും പോരാ സ്വപ്നങ്ങൾ തൊടുക്കുന്ന പൂവമ്പു വേണം സ്വർണ്ണക്കിങ്ങിണി വില്ലു വേണം പ്രേമത്തിൻ കിങ്ങിണി മണി വില്ല്  (തൂക്കണാം... )

Published by the catalogue editor. Rights remain with the original creators.