1968 · song 2
Thamburaattikkoru
Credits
- Singer
-
P Susheela
P Leela
- Lyricist
-
Vayalar
- Composer
- G Devarajan
Lyrics
തമ്പുരാട്ടിക്കൊരു താലി തീർക്കാൻ
പൊൻപണം നീട്ടുന്നു പൂന്തിങ്കൾ
മന്ത്രകോടി നെയ്യുന്നു ചന്ദനമരക്കുന്നു
മല്ലികപ്പൂ നുള്ളുന്നു പൂന്തിങ്കൾ
(തമ്പുരാട്ടി..)
കെട്ടിക്കാൻ പ്രായമായ നക്ഷത്രപെണ്ണിന്
കിഴക്കുന്നൊരാളു വന്നൂ (2)
ചെറുക്കന്റെ മഞ്ചലു പൊന്നു കൊണ്ട്
ചെറുക്കന്റെ മെതിയടി മുത്തു കൊണ്ട് (2)
ആഹാ... (തമ്പുരാട്ടി..)
മന്ത്രകോടി നെയ്യുന്നതാർക്കു വേണ്ടി
മല്ലികപ്പൂ നൂള്ളുന്നതാർക്കു വേണ്ടി
കതിർമുല്ല പന്തലിട്ട് പന്തൽ വിതാനിച്ച്
കല്യാണമൊരുക്കുന്നതാർക്കു വേണ്ടി
മുറ്റത്ത് പൂമുഖത്ത് ചെറുക്കനെ കണ്ടിട്ട്
മനസ്സിലവൾക്കൊരു സ്വപ്നലോകം (2)
പെണ്ണിന്റെ പുഞ്ചിരിത്തളിരു കൊണ്ട്
പെണ്ണിന്റെ നുണക്കുഴി കുളിരു കൊണ്ട്
ആഹാ....
തമ്പുരാട്ടിക്കൊരു താലി തീർക്കാൻ
പൊൻപണം നീട്ടുന്നു പൂന്തിങ്കൾ
മന്ത്രകോടി നെയ്യുന്നു ചന്ദനമരക്കുന്നു
മല്ലികപ്പൂ നുള്ളുന്നു പൂന്തിങ്കൾ
Published by the catalogue editor. Rights remain with the original creators.