1968 · song 1
Kasthoori Vaakappoonkatte
Credits
- Singer
-
KJ Yesudas
- Lyricist
-
Vayalar
- Composer
- G Devarajan
Lyrics
പൂങ്കാറ്റേ - നേർമണിക്കാറ്റേ...
കസ്തൂരി വാകപ്പൂങ്കാറ്റേ - കാറ്റേ നേർമണിക്കാറ്റേ
തളിരിടുമീ ലതാങ്കണത്തിൽ വരുമോ ഓ....
കസ്തൂരി വാകപ്പൂങ്കാറ്റേ - കാറ്റേ നേർമണിക്കാറ്റേ
തളിരിടുമീ ലതാങ്കണത്തിൽ വരുമോ - വരുമോ - വരുമോ
കർപ്പൂര കുന്നുംചെരുവിൽ...ഓ..
കളനൂപുരശിഞ്ജിതമോടെ...ഓ...
വരുമിവളെ സ്വീകരിക്കാൻ വഴി നിറയെ പട്ടുവിരിയ്ക്കൂ - കാറ്റേ
വിരിയ്ക്കൂ - വിരിയ്ക്കൂ - പട്ടുവിരിയ്ക്കൂ
കസ്തൂരി വാകപ്പൂങ്കാറ്റേ - കാറ്റേ നേർമണിക്കാറ്റേ
തളിരിടുമീ ലതാങ്കണത്തിൽ വരുമോ ഓ....
മന്ദാരപ്പൂ വാരിത്തൂകി - ഓഹോഹോ..
മലരമ്പനു കൈ കുഴയുമ്പോൾ - ഓഹോഹോ....
പ്രിയതമയെ പുണർന്നുറങ്ങാൻ
പുതിയൊരു പൊൻമെത്ത വിരിയ്ക്കൂ - കാറ്റേ
വിരിയ്ക്കൂ - വിരിയ്ക്കൂ - മെത്തവിരിയ്ക്കൂ
കസ്തൂരി വാകപ്പൂങ്കാറ്റേ - കാറ്റേ നേർമണിക്കാറ്റേ
തളിരിടുമീ ലതാങ്കണത്തിൽ വരുമോ - ഓ.. ഓ.. ഓ...
Published by the catalogue editor. Rights remain with the original creators.