2018 · song 3

Kunnolam Vedhana

Credits

Singer
Viswajith Pooja Lakshmi
Lyricist
Vasanth Kattoor
Composer
Viswajith

Lyrics

കുന്നോളം വേദനയുണ്ടോ കുളത്തോളം കണ്ണീരുണ്ടോ കുന്നോളം വേദനയുണ്ടോ കുളത്തോളം കണ്ണീരുണ്ടോ ചെമ്പനീർ പൂവിനുള്ളിൽ ചെന്തീയെരിയുന്നുണ്ടോ കണ്ണാരം പൊത്തിക്കളിക്കാൻ കന്നിനിലാ പാടവുമില്ലേ മുങ്ങാം കുഴിയിട്ടു നിവരാൻ  ചെമ്മാന ചോലയുമില്ലേ കുന്നോളം വേദനയുണ്ടോ കുളത്തോളം കണ്ണീരുണ്ടോ കുന്നോളം വേദനയുണ്ടോ കുളത്തോളം കണ്ണീരുണ്ടോ ചെമ്പനീർ പൂവിനുള്ളിൽ ചെന്തീയെരിയുന്നുണ്ടോ പൊൻതിങ്കൾ പൊലിയുന്നുണ്ടോ പൂമേനി തളരുന്നുണ്ടോ കണ്ണേ നീ അറിയുന്നുണ്ടോ കണ്ണീർക്കടവിന്നാഴം

Published by the catalogue editor. Rights remain with the original creators.