2018 · song 1
Annu Njaanum Neeyum Koodi
Credits
- Singer
- Vishnu Raghu
- Lyricist
- Jishnu A Unni
- Composer
- Jishnu Dev
Lyrics
അന്ന് നീയും ഞാനും കൂടി ...
ഒരു മൂവാണ്ടൻ മാവിൻ തൈവച്ചു (2)
അത് തണലായ് മാറാനായി
നമ്മൾ രണ്ടാളുമൊരുമിച്ച് വെള്ളമൊഴിച്ചു...
അതിലാദ്യത്തെ മാങ്ങക്കായി
നമ്മൾ കാലങ്ങളോളം കാത്തിരുന്നു ...
അതിലാദ്യത്തെ കണ്ണിമാങ്ങ പിറന്നു ..
അന്ന് നീയെന്റെ കവിളിൽ ഉമ്മവച്ചു
അന്ന് നീയെന്റെ കവിളിൽ ഉമ്മവച്ചു
മാനത്തു നിന്നും മഴപെയ്തു
മാവിന്ന് വാനം കുളിരേകി...(2)
പറവകൾ കൂടൊന്നു കൂട്ടി
ആ തൈയ്യിന്ന് വളർന്നൊരു തണലായി
ആ തണലിൽ നാം രണ്ടുമിരുന്നു
കാറ്റിൽ ഇലകൾ കുളിരേകി...
ആ കാറ്റിൽ ഇലകൾ കുളിരേകി...
മതമന്ന് മതിലൊന്നു തീർത്തു
ആ പറവകൾ കൂടുവിട്ട് പറന്നുപോയി
ആ പറവകൾ കൂടുവിട്ട് പറന്നുപോയി
ആ പറവകൾ കൂടുവിട്ട് പറന്നുപോയി
Published by the catalogue editor. Rights remain with the original creators.