1968 · song 3

Pachilakkili

From Vidyarthi

Credits

Singer
LR Eeswari CO Anto
Lyricist
Vayalar
Composer
BA Chidambaranath

Lyrics

പച്ചിലക്കിളി ചിത്തിരക്കിളി പഞ്ചാംഗക്കിളി വന്നാട്ടേ കൊച്ചുപെണ്ണിന്റെ ജാതകക്കുറി കൊത്തിയെടുത്താട്ടേ  - ഈ കൊച്ചുപെണ്ണിന്റെ ജാതകക്കുറി കൊത്തിയെടുത്താട്ടേ പച്ചിലക്കിളി ചിത്തിരക്കിളി പഞ്ചാംഗക്കിളി വന്നാട്ടേ പ്രേമകലയില്‍ ബിരുദമുള്ള പെണ്ണ് കോളേജില്‍ പഠിക്കുന്ന പെണ്ണ് പെണ്ണിനുണ്ടൊരു കാമുകന്‍  സുന്ദരനൊരു കാമുകന്‍ സര്‍വ്വകലാശാലയിലെ കാമദേവന്‍  പച്ചിലക്കിളി ചിത്തിരക്കിളി പഞ്ചാംഗക്കിളി വന്നാട്ടേ ചുണ്ടുകളില്‍ വെണ്മണിശ്ലോകവുമായി വന്നു നിന്‍ കവിളില്‍ കളമെഴുതും - അവന്‍ കളമെഴുതും കണ്ണു കൊണ്ടു കത്തെഴുതി  കിനാവിന്റെ കൂട്ടിലാക്കി കൊണ്ടുവന്ന് നല്‍കുന്ന കൂട്ടുകാരന്‍ -  നല്ല കൂട്ടുകാരന്‍ പച്ചിലക്കിളി ചിത്തിരക്കിളി പഞ്ചാംഗക്കിളി വന്നാട്ടേ കൊച്ചുപെണ്ണേ കൊച്ചുപെണ്ണേ കിളുന്നുപെണ്ണേ - ഓഹോ കിളുന്നുപെണ്ണേ നിനക്കിഷ്ടമുള്ള കൂട്ടുകാരൻ കെട്ടുമല്ലോ - നിന്നെ കെട്ടുമല്ലോ പച്ചിലക്കിളി ചിത്തിരക്കിളി പഞ്ചാംഗക്കിളി വന്നാട്ടേ കൊച്ചുപെണ്ണിന്റെ ജാതകക്കുറി കൊത്തിയെടുത്താട്ടേ പച്ചിലക്കിളി ചിത്തിരക്കിളി പഞ്ചാംഗക്കിളി വന്നാട്ടേ

Published by the catalogue editor. Rights remain with the original creators.