1968 · song 2

Ice Cream

From Vidyarthi

Credits

Singer
CO Anto
Lyricist
Vayalar
Composer
BA Chidambaranath

Lyrics

ഐസ്‌ക്രീം ഐസ്‌ക്രീം അകത്തും മധുരം പുറത്തും മധുരം ഇന്നു രൊക്കം നാളെ കടം ഐസ്‌ക്രീം ഐസ്‌ക്രീം അഞ്ചഞ്ചര നാഴികയോളം എഞ്ചിൻ പണി ചെയ്തുണ്ടാക്കിയ വിറ്റാമിൻ എ മുതൽ ഇസഡ് വരെയുള്ള ഐസ്‌ക്രീം - പുത്തൻ ഐസ്‌ക്രീം ഐസ്‌ക്രീം പമഗരിസ ഐസ്‌ക്രീം നല്ല ഐസ്‌ക്രീം അകത്തും മധുരം പുറത്തും മധുരം ഐസ്‌ക്രീം - ഐസ്‌ക്രീം രാഷ്ട്രീയ കാലുമാറ്റം കലയാക്കി നടക്കുന്ന നാക്കിനു ബലമുള്ള നേതാവേ തൊഴിലില്ലായ്മയ്ക്കും ഫസ്റ്റ് ക്ലാസ്സ് - ഇത് തൊലിക്കട്ടിക്കും ഫസ്റ്റ് ക്ലാസ്സ് - ഇത് തൊലിക്കട്ടിക്കും ഫസ്റ്റ് ക്ലാസ്സ് ഐസ്‌ക്രീം - ഐസ്‌ക്രീം പ്രേമിക്കുംതോറും സൗന്ദര്യം കൂടുന്ന പതിനേഴുകാരികളേ ആഹാഹാ ലലലാ നിങ്ങളാഴ്ചയിലൊരിക്കലീ ഐസ്‌ക്രീം കഴിച്ചാൽ അനുരാഗത്തിന്നവാർഡ് കിട്ടും അനുരാഗത്തിന്നവാർഡ് കിട്ടും ഐസ്‌ക്രീം - ഐസ്‌ക്രീം പ്രണയിക്കാത്തവർക്ക് പ്രണയം പ്രസവിക്കാത്തവർക്ക് പ്രസവം കാമുകീ കാമുകന്മാരിതു കഴിച്ചാൽ കല്യാണം ഗ്യാരന്റീഡ്

Published by the catalogue editor. Rights remain with the original creators.