Theevandi poster

2018 · song 2

Jeevaamshamaay

From Theevandi

Credits

Singer
KS Harishankar
Lyricist
BK Harinarayanan
Composer
Kailas Menon

Lyrics

ജീവാംശമായ് താനേ നീ എന്നില്‍, കാലങ്ങള്‍ മുന്നേ വന്നൂ… ആത്മാവിനുള്ളില്‍ ഈറന്‍ തൂമഞ്ഞായ് , തോരാതെ പെയ്തു നീയെ … പൂവടി തേടി പറന്നു നടന്ന ശലഭമായ് നിന്‍ … കാല്‍പ്പാട്‌ തേടി അലഞ്ഞു ഞാന്‍… ആരാരും കാണാ,മനസ്സിന്‍ ചിരകിലൊളിച്ച മോഹം, പൊന്‍പീലിയായി വളര്‍ന്നിതാ … മഴപോലെ എന്നില്‍ പൊഴിയുന്നു നേര്‍ത്ത വെയിലായി വന്നു മിഴിയില്‍ തൊടുന്നു പതിവായ്‌ , നിന്നനുരാഗം …. ഒരു കാറ്റുപോലെ പുണരുന്നു നെഞ്ചില്‍ , നിളപോലെ കൊഞ്ചി ഒഴുകുന്നിതെന്നുമഴകേ … ഈ അനുരാഗം … മിന്നും കിനാവിന്‍ തിരിയായെന്‍ മിഴിയില്‍ , ദിനം കാത്തു വക്കാം അണയാതെ നിന്നെ ഞാന്‍… ഇടനെഞ്ചിനുള്ളിലെ , ചുടു ശ്വാസമായി ഞാന്‍, ഇഴചേര്‍ത്തു വച്ചിടാം വിലോലമായ് … ഓരോ രാവും പകലുകളായിതാ.. ഓരോ നോവും മധുരിതമായിതാ.. നിറമേഴിന്‍ ചിരിയോടെ , ഒളിമായാ മഴവില്ലായ്‌, ഇനി എന്‍ വാനില്‍ തിളങ്ങി നീയെ… മഴപോലെ എന്നില്‍ പൊഴിയുന്നു നേര്‍ത്ത വെയിലായി വന്നു മിഴിയില്‍ തൊടുന്നു പതിവായ്‌ , നിന്നനുരാഗം …. ഒരു കാറ്റുപോലെ പുണരുന്നു നെഞ്ചില്‍ , നിളപോലെ കൊഞ്ചി ഒഴുകുന്നിതെന്നുമഴകേ … ഈ അനുരാഗം … ജീവാംശമായ് താനേ നീ എന്നില്‍, കാലങ്ങള്‍ മുന്നേ വന്നൂ… ജനല്‍പ്പടിമേലേ ,ചുമരുകളാകെ , വിരലാല്‍ നിന്നെ എഴുതി… ഇടവഴിയാകെ ,അല്ഞ്ഞൊരു കാറ്റില്‍, നീയാം ഗന്ധം തേടി … ഓരോ വാക്കില്‍ ഒരു നടിയായി നീ… ഓരോ നോക്കില്‍ ഒരു നിലവായി നീ… തിരപാടും കടലാകും , തളിരോമല്‍ മിഴിയാഴം .. തിരയുന്നു എന്‍ മനസ്സു മെല്ലെ… ജീവാംശമായ് താനേ നീ എന്നില്‍, കാലങ്ങള്‍ മുന്നേ വന്നൂ… ആത്മാവിനുള്ളില്‍ ഈറന്‍ തൂമഞ്ഞായ് , തോരാതെ പെയ്തു നീയെ … പൂവടി തേടി പറന്നു നടന്ന ശലഭമായ് നിന്‍ … കാല്‍പ്പാട്‌ തേടി അലഞ്ഞു ഞാന്‍… ആരാരും കാണാ,മനസ്സിന്‍ ചിരകിലൊളിച്ച മോഹം, പൊന്‍പീലിയായി വളര്‍ന്നിതാ … മഴപോലെ എന്നില്‍ പൊഴിയുന്നു നേര്‍ത്ത വെയിലായി വന്നു മിഴിയില്‍ തൊടുന്നു പതിവായ്‌ , നിന്നനുരാഗം …. ഒരു കാറ്റുപോലെ പുണരുന്നു നെഞ്ചില്‍ , നിളപോലെ കൊഞ്ചി ഒഴുകുന്നിതെന്നുമഴകേ … ഈ അനുരാഗം …

Published by the catalogue editor. Rights remain with the original creators.