2018 · song 4
Thaazhvaaramaake
Credits
- Singer
-
KJ Yesudas
Sujatha Mohan
- Lyricist
- K Jayakumar
- Composer
- Dr. Sam Kadammanitta
Lyrics
താഴ്‌വാരമാകെ നാമറിയാതെ...
അനുരാഗ ലില്ലികൾ പൂത്തു...
ഹേമന്തമേതോ സ്നേഹോപഹാരം...
വെൺമേഘശിലയിൽ തീർത്തു...
താഴ്‌വാരമാകെ നാമറിയാതെ...
അനുരാഗ ലില്ലികൾ പൂത്തു...
ഹേമന്തമേതോ സ്നേഹോപഹാരം...
വെൺമേഘശിലയിൽ തീർത്തു...
എന്നും കിനാവിന്റെ നക്ഷത്രലോകത്ത്
നിന്നെ ഞാൻ കാത്തിരുന്നൂ...
എന്നെന്നുമുള്ളിലേ അനുഭൂതിയായ് ഞാൻ
നിന്നെ അറിഞ്ഞിരുന്നൂ...
നീയെന്റെ പ്രാർത്ഥനയായിരുന്നു...
നീയെൻ സങ്കീർത്തനമായിരുന്നൂ...
നമ്മുടെ സങ്കൽപ്പ വാനിൽ നോത്തൂ
കമനീയ മാളികകൾ...
താഴ്‌വാരമാകെ നാമറിയാതെ...
അനുരാഗ ലില്ലികൾ പൂത്തു...
ഹേമന്തമേതോ സ്നേഹോപഹാരം...
വെൺമേഘശിലയിൽ തീർത്തു...
ഒറ്റക്കിരിക്കുമ്പോൾ എൻ ഹൃദയത്തിൽ
എന്നും നീ മാത്രമായിരുന്നൂ...
നമ്മളൊന്നാകുമെന്നെന്നോട് മതികല
പണ്ടേ പറഞ്ഞിരുന്നൂ...
നീയെന്റെ പ്രാർത്ഥനയായിരുന്നു...
നീയെൻ സങ്കീർത്തനമായിരുന്നൂ...
നമ്മുടെ സങ്കൽപ്പ നദിയിൽ നോക്കൂ
അരയന്നമിഥുനങ്ങൾ...
താഴ്‌വാരമാകെ നാമറിയാതെ...
അനുരാഗ ലില്ലികൾ പൂത്തു...
ഹേമന്തമേതോ സ്നേഹോപഹാരം...
വെൺമേഘശിലയിൽ തീർത്തു...
താഴ്‌വാരമാകെ നാമറിയാതെ...
അനുരാഗ ലില്ലികൾ പൂത്തു...
ഹേമന്തമേതോ സ്നേഹോപഹാരം...
വെൺമേഘശിലയിൽ തീർത്തു...
Published by the catalogue editor. Rights remain with the original creators.