2018 · song 4

Melle Melleve

Credits

Singer
Nayana Nair
Lyricist
Badriya Amachal
Composer
MG Sreekumar

Lyrics

മെല്ലെ മെല്ലവേ.. ചായൂ നീ തെന്നലായ്... ലോല ലോലമായ്.. പാടുമീ പാട്ടിനാൽ... ആതിരാക്കിളീ ... മൂളുമൊരീണമോ. ഇളവെയിൽ തുമ്പിനാൽ... മണിമുത്തുകൾ കോർത്തപോൽ. തളിരിടും ഓർമ്മകൾ... ഇന്നരികിലായ് നിറയവേ ആലോലമാടുന്നു നീ.. വിണ്ണിലെ ചില്ലയിൽ താലോലമായ് ആടുന്നു ഈ.. വിണ്ണിലെ ചില്ലയിൽ മെല്ലെ മെല്ലവേ.. ചായൂ നീ തെന്നലായ്.. ലോല ലോലമായ്.. പാടുമീ പാട്ടിനാൽ പുലരിയിൽ... പുലർ വേളയിൽ... ഉണരു നീ... ഉദയ കിരണമായ് അരികിലീ.. പൂന്തോണിയിൽ... അലയിടും പുതു സ്വപ്നമോ തേരിലേറുന്നുവോ.. മഞ്ചലേറുന്നുവോ.. ആദി താളങ്ങളിൽ.. ഹൃദയമൊരു മന്ത്രമാകുന്നുവോ മെല്ലെ മെല്ലവേ.. ചായു നീ തെന്നലായ് ലോലലോലമായ് പാടുമീ.. പാട്ടിനാൽ മലരിടും.. പൂക്കാലമായ് തളിരിടും പൂത്തുമ്പികൾ.. പാറുവാൻ.. കൊതിയേറെയായ് പ്രതീക്ഷതൻ പുതു ചിറകിനാൽ... കാറ്റു വീശുന്നുവോ... ചിലങ്ക കൊഞ്ചുന്നുവോ.. മധുരമോഹങ്ങളിൽ.. ഒരു പുതിയ പുലരി വിരിയുന്നുവോ... മെല്ലെ മെല്ലവേ.. ചായു നീ തെന്നലായ് ലോലലോലമായ് പാടുമീ പാട്ടിനാൽ... ആതിരാക്കിളീ..  മൂളുമൊരീണമോ ഇളവെയിൽ തുമ്പിനാൽ.. മണിമുത്തുകൾ കോർത്ത പോൽ തളിരിടും ഓർമ്മകൾ ഇന്നരികിലായ് നിറയവേ ആലോലമാടുന്നു നീ വിണ്ണിലെ ചില്ലയിൽ താലോലമായ് ആടുന്നു ഈ.. വിണ്ണിലെ ചില്ലയിൽ

Published by the catalogue editor. Rights remain with the original creators.