2018 · song 2
Poonilaavil
Credits
- Singer
- Uday Ramachandran
- Lyricist
- Sudhamsu
- Composer
- Aby Salvin
Lyrics
പൂനിലാവിൽ വിൺ താരകങ്ങൾ..
പുടവ ചാർത്തും ലയം...
കന്നിമണ്ണിൽ പനിനീർക്കണങ്ങൾ
പെയ്തിറങ്ങും സുഖം...
കിനാവുകൾ തളിർക്കുമീ മണ്ണിനു പെൺമാനസം
പൂമിഴിതൻ.. ഇതളുകളാൽ ..
കാത്തിരുന്നതാരെ ആരെ ആരെ..
പൂനിലാവിൽ വിൺ താരകങ്ങൾ
പുടവ ചാർത്തും ലയം...
കന്നിമണ്ണിൽ പനിനീർക്കണങ്ങൾ
പെയ്തിറങ്ങും സുഖം...
ആവണിതൻ പൂവിളികൽ ആതിരതൻ കുളിരലകൾ
ആവണിതൻ പൂവിളികൽ ആതിരതൻ കുളിരലകൾ
തേക്കുപാട്ടിന്നീണമെങ്ങു പോയി
തുമ്പകളൂം തുമ്പികളും ഞാറ്റടിയും മാഞ്ഞേ പോയി
പൂനിലാവിൽ വിൺ താരകങ്ങൾ
പുടവ ചാർത്തും ലയം...
കന്നിമണ്ണിൽ പനിനീർക്കണങ്ങൾ
പെയ്തിറങ്ങും സുഖം...
അരുവികളിൽ പരൽമിഴികൾ കറുകകളിൽ പുലരൊളികൾ
അരുവികളിൽ പരൽമിഴികൾ കറുകകളിൽ പുലരൊളികൾ
തോണിയേറി തുഴയെറിഞ്ഞു നീങ്ങാം ..
മുണ്ടകനും പുഞ്ചകളും പൊൻകണിയും കാണാൻ പോകാം
പൂനിലാവിൽ വിൺ താരകങ്ങൾ
പുടവ ചാർത്തും ലയം...
കന്നിമണ്ണിൽ പനിനീർക്കണങ്ങൾ
പെയ്തിറങ്ങും സുഖം...
കിനാവുകൾ തളിർക്കുമീ മണ്ണിനു പെൺമാനസം
പൂമിഴിതൻ ഇതളുകളാൽ ..
കാത്തിരുന്നതാരെ ആരെ ആരെ..
പൂനിലാവിൽ വിൺതാരകങ്ങൾ
പുടവ ചാർത്തും ലയം...
കന്നിമണ്ണിൽ പനിനീർക്കണങ്ങൾ
പെയ്തിറങ്ങും സുഖം...
Published by the catalogue editor. Rights remain with the original creators.