Velutha Kathreena poster

1968 · song 6

Pooja Pushpame

Credits

Singer
KJ Yesudas
Lyricist
Sreekumaran Thampi
Composer
G Devarajan

Lyrics

പൂജാപുഷ്പമേ... പൂജാപുഷ്പമേ പൂഴിയില്‍ വീണ  പൂജാപുഷ്പമേ പുതിയ കോവിലില്‍ പൂജാരി നിനക്കായ് പൂപ്പാലികയൊരുക്കീ (പൂജാപുഷ്പമേ...) നിത്യനിരാശാ നിശാഗന്ധിയില്‍ നിര്‍മ്മലേ നീ വിടര്‍ന്നൂ (2) തോരാത്ത ദു:ഖത്തിന്‍ ഹിമവര്‍ഷത്തില്‍ ലോലദലങ്ങള്‍ നനഞ്ഞൂ (2) പൂജാപുഷ്പമേ പൂഴിയില്‍ വീണ  പൂജാപുഷ്പമേ സ്നേഹവസന്തം നിന്നെ വിളിപ്പൂ മോഹിനീ നീ വരുമോ (2) മായാത്തരാഗത്തിന്‍ ദേവപഥത്തില്‍ മധുമതിയായ് നീ വരുമോ (2) (പൂജാപുഷ്പമേ...)

Published by the catalogue editor. Rights remain with the original creators.