Velutha Kathreena poster

1968 · song 5

Panineerkkaattin

Credits

Singer
P Susheela
Lyricist
Sreekumaran Thampi
Composer
G Devarajan

Lyrics

പനിനീർക്കാറ്റിൻ താരാട്ടിലാടി പവിഴമല്ലിയുറങ്ങീ ഏകാന്ത ദു:ഖത്തിൻ മൂടുപടത്തിൽ എന്റെ ഹൃദയം തേങ്ങീ ഒരു പാട്ടു പോലും പാടാനില്ല ഒരു പാപം പുരളാത്തതായി (2) ഒരു മുത്തം പോലും നൽകാനില്ല ഒരു ശാപം കലരാത്തതായി  (പനിനീർ..) പിഴ ചെയ്ത കൈയ്യാൽ താലോലിക്കാൻ പിടയുന്ന മാറിൽ കിടത്താൻ (2) മുറിവേറ്റ ഹൃദയം പേടിക്കുന്നു ഈ രാത്രി പുലരുകയില്ലേ (പനിനീർ..)

Published by the catalogue editor. Rights remain with the original creators.