2018 · song 1

Omal Thingalo

From Puzhayamma

Credits

Singer
Sreya Jayadeep
Lyricist
Vayalar Sarathchandra Varma
Composer
Kilimanoor Ramavarma

Lyrics

ഓമൽ കൺകളോ പാടുമൊരു പുഴയമ്മക്കൊന്നിനി ഓടത്തണ്ടിലോ മൂളുമൊരു കുയിലാലിൻ കണ്മണി ഓടകൈയ്യിലെ സാന്ത്വനങ്ങളിലാടും പെണ്മണി ഒലോലങ്ങളിൽ ലാളനങ്ങളെ നേടും കിങ്ങിണി ഓരോ നാളിലോടുള്ളിലൂറിടും ഈറൻ തേന്മണി ഒത്തിരി പുഞ്ചിരി പൂത്തൊരു പൊൻകണി ആ...ഓ ....ഉം ... ഓമൽ കൺകളോ പാടുമൊരു പുഴയമ്മക്കൊന്നിനി ഓടത്തണ്ടിലോ മൂളുമൊരു കുയിലാലിൻ കണ്മണി മൈനയോടൊത്തോ കൂടും പുൽപ്പാതയിൽ മീനിനോടൊപ്പം പായും നീരാടലിൽ തെന്നലൊന്നാട്ടി നിന്നെ ഊഞ്ഞാലിലായത്തിൽ കണ്ണിമണ്ണെല്ലാമേകി നിൻ കാലത്തിൽ അമ്മേ ...പുഴയമ്മേ മനമല്ലേ നിൻ തൊട്ടിൽ കുഞ്ഞേ കൊതിയല്ലേ പതിവാകും താരാട്ടിൽ കളകളമായ് ഒഴുകിവരും കുമിളകളിൽ ആ...ഓ ....ഉം ... ഓമൽ കൺകളോ പാടുമൊരു പുഴയമ്മക്കൊന്നിനി ഓടത്തണ്ടിലോ മൂളുമൊരു കുയിലാലിൻ കണ്മണി കാൽത്തള താളം മീട്ടും പാദങ്ങളിൽ പാൽനുര ചന്തം ചിമ്മും തീരങ്ങളിൽ മാനമോ വാത്സല്യത്തിൽ പൂങ്കിണ്ണം നീട്ടുന്നേ കാലമോ കാവൽ പോലെ ഈ ജന്മത്തിൽ അമ്മേ പുഴയമ്മേ വരമല്ലേ ഈ കൊഞ്ചൽ മാറിൽ തിരുമാറിൽ മറുകല്ലെ ഈ പൈതൽ പകലുകളിൽ ഇരവുകളിൽ കുളിരഴകിൽ ആ...ഓ ....ഉം ... ഓമൽ കൺകളോ പാടുമൊരു പുഴയമ്മക്കൊന്നിനി ഓടത്തണ്ടിലോ മൂളുമൊരു കുയിലാലിൻ കണ്മണി ഓടകൈയ്യിലെ സാന്ത്വനങ്ങളിലാടും പെണ്മണി ഒലോലങ്ങളിൽ ലാളനങ്ങളെ നേടും കിങ്ങിണി ഓരോ നാളിലോടുള്ളിലൂറിടും ഈറൻ തേന്മണി ഒത്തിരി പുഞ്ചിരി പൂത്തൊരു പൊൻകണി ഓമൽ കൺകളോ പാടുമൊരു പുഴയമ്മക്കൊന്നിനി ഓടത്തണ്ടിലോ മൂളുമൊരു കുയിലാലിൻ കണ്മണി കുയിലാലിൻ കണ്മണി ...കുയിലാലിൻ കണ്മണി ... * Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM

Published by the catalogue editor. Rights remain with the original creators.