Velutha Kathreena poster

1968 · song 3

Makaram Poyittum

Credits

Singer
P Susheela P Jayachandran
Lyricist
Sreekumaran Thampi
Composer
G Devarajan

Lyrics

മകരം പോയിട്ടും മാടമുണർന്നിട്ടും മാറത്തെക്കുളിരൊട്ടും പോയില്ലേ (2) മേടം വന്നിട്ടും  പാടമൊഴിഞ്ഞിട്ടും മേനിത്തരിപ്പു കുറഞ്ഞില്ലേ പൊട്ടിച്ചിരിക്കുന്ന പൊന്നാര്യൻ നെല്ലേ പുട്ടലിലെങ്ങാനും ചൂടുണ്ടോ (2) മിന്നാതെ മിന്നുന്ന മിന്നാമിനുങ്ങേ ഒന്നുറങ്ങാനുള്ള ചൂടുണ്ടോ (2)  (മകരം..) മുട്ടിയുരുമ്മുമ്പൊളിപ്പൊഴും നെഞ്ചിൽ പൊട്ടിവിടരുമെനിക്കു നാണം (2) കെട്ടിപ്പിടിക്കുമ്പോഴെന്റെ മനസ്സിൽ ചെട്ടിക്കുളങ്ങര തേരോട്ടം (2) മകരം പോയിട്ടും മാടമുണർന്നിട്ടും മാറത്തെക്കുളിരൊട്ടും പോയില്ലേ  മേടം വന്നിട്ടും  പാടമൊഴിഞ്ഞിട്ടും മേനിത്തരിപ്പു കുറഞ്ഞില്ലേ

Published by the catalogue editor. Rights remain with the original creators.