Velutha Kathreena poster

1968 · song 2

Kannil Kaamabanam

Credits

Singer
LR Eeswari
Lyricist
Sreekumaran Thampi
Composer
G Devarajan

Lyrics

കണ്ണില്‍ കാമബാണം കവിളില്‍ കള്ളനാണം ചുണ്ടില്‍ വിരിയും പൂവില്‍രാഗ- വണ്ടുമൂളുമീണം (കണ്ണില്‍...) മദജലമല്ല മനസ്സിനുള്ളില്‍ മായാദുഃഖതടാകം മാറുതുറന്നുകൊടുക്കും കൈവിരല്‍ മറന്നു മീട്ടിയ രാഗം പണ്ടു - മീട്ടിയ - രാഗം (കണ്ണില്‍...) വിധിയുടെ മുന്‍പില്‍ സ്ത്രീത്വം തൂകിയ വിഡ്ഢിച്ചിരിയാണീ ഞാന്‍ തുള്ളിയുലഞ്ഞു രമിക്കാന്‍ വന്നവള്‍ തുറന്ന ജയിലിലടിഞ്ഞു പാപത്തീയിലെരിഞ്ഞു (കണ്ണില്‍...)

Published by the catalogue editor. Rights remain with the original creators.